Webdunia - Bharat's app for daily news and videos

Install App

നവകേരള സദസ്: തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ഇങ്ങനെ

നവകേരള സദസ് നടക്കുന്ന മണ്ഡലങ്ങളില്‍ അതതു ദിവസങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്

Webdunia
ശനി, 2 ഡിസം‌ബര്‍ 2023 (08:49 IST)
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള നവകേരള സദസ് തൃശൂര്‍ ജില്ലയിലേക്ക്. ഡിസംബര്‍ നാല് തിങ്കളാഴ്ച മുതലാണ് നവകേരള സദസിന്റെ തൃശൂര്‍ പര്യടനം ആരംഭിക്കുക. ചേലക്കര മണ്ഡലത്തിലാണ് തൃശൂര്‍ ജില്ലയിലെ ആദ്യ നവകേരള സദസ് നടക്കുക. നവകേരള സദസിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 
 
നവകേരള സദസ് നടക്കുന്ന മണ്ഡലങ്ങളില്‍ അതതു ദിവസങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. ഇതുപ്രകാരം നാലാം തീയതി നവകേരള സദസ് നടക്കുന്ന ചേലക്കര, വടക്കാഞ്ചേരി, കുന്നംകുളം മണ്ഡലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. അഞ്ചാംതീയതി മണലൂര്‍, നാട്ടിക, ഒല്ലൂര്‍, തൃശൂര്‍ എന്നിവടങ്ങളിലെയും ആറാം തീയതി കയ്പമംഗലം, കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, പുതുക്കാട് എന്നിവടങ്ങളിലെയും ഏഴാം തീയതി ചാലക്കുടി മണ്ഡലത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. അവധി പ്രഖ്യാപിച്ചിട്ടുള്ള ദിവസത്തിനു പകരമായി പിന്നീടു വരുന്ന മറ്റൊരു അവധി ദിവസം പ്രവൃത്തിദിനമായിരിക്കും.
 
നാലാം തിയതി വൈകിട്ട് ആറിനാണ് ഗുരുവായൂര്‍ മണ്ഡലത്തില്‍ നവകേരള സദസ്. അതിനാല്‍ ഈ മണ്ഡലത്തില്‍ നിലവില്‍ അവധി പ്രഖ്യാപിച്ചിട്ടില്ല. മാത്രമല്ല ഗുരുവായൂര്‍ ഏകാദശിയോട് അനുബന്ധിച്ച് മണ്ഡലത്തില്‍ നേരത്തെ പ്രാദേശിക അവധി അനുവദിച്ചിരുന്നു. അതുകൊണ്ടാണ് നവകേരള സദസുമായി ബന്ധപ്പെട്ട് അവധി ഇല്ലാത്തത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മന്ത്രിമാര്‍ നേരിട്ടെത്തും; ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ താലൂക്കുതല അദാലത്ത് ഡിസംബറില്‍

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

അടുത്ത ലേഖനം
Show comments