Webdunia - Bharat's app for daily news and videos

Install App

കൈയെത്തും ദൂരത്തെവിടെയോ അവനുണ്ട്, രണ്ടാം വയസിൽ നഷ്ടമായ സഹോദരനെ തേടി യുവതി; കുറിപ്പ്

ചിപ്പി പീലിപ്പോസ്
തിങ്കള്‍, 2 ഡിസം‌ബര്‍ 2019 (16:15 IST)
രണ്ടാം വയസിൽ നഷ്ടമായ കൂടപ്പിറപ്പിനെ കണ്ടെത്താൻ സോഷ്യൽ മീഡിയയുടെ സഹായം തേടി യുവതി. തൊടുപുഴ സ്വദേശിനിയായ നീതു പോൾസൺ എന്ന യുവതിയാണ് രണ്ടാം വയസിൽ തനിക്ക് നഷ്ടമായ സഹോദരനെ തേടുന്നത്. അച്ഛനമ്മമാരുടെ വേർപിരിയലിനു ശേഷം നീതു ഇതുവരെ സഹോദരനെ കണ്ടിട്ടില്ല. അന്വേഷണങ്ങൾക്കൊടുവിൽ ഇടുക്കി രാജക്കാടിനു സമീപം തന്റെ സഹോദരനുണ്ടെന്ന വിവരം നീതു കണ്ടെത്തിയിരിക്കുന്നു.
 
സുനിയെന്നാണ് സഹോദരന്റെ പേര്, വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ് സുനി ഇപ്പോൾ. കൈയെത്തും ദൂരത്തെവിടെയോ അവനുണ്ടെന്ന ആശ്വാസത്തിലാണ് നീതു. സുനിയെ കണ്ടെത്താൻ സോഷ്യൽ മീഡിയയുടെ സഹായം തേടിയിരിക്കുകയാണ് നീതു. നീതുവിന്റെ പോസ്റ്റിങ്ങനെ:
 
മനസ്സിൽ, എന്നുമെന്നും ഒരു വേദന തന്നെയായിരുന്നു എന്റെ സഹോദരൻ , എന്റെ കൂടപ്പിറപ്പ്‌.
അച്ഛനമ്മമാരുടെ വേർപിരിയലിനു ശേഷം ഒന്നോ രണ്ടോ വയസ്സിൽ ആണ് ഞാനവനെ കാണുന്നത്. ശേഷം അവനെ കണ്ടിട്ടേയില്ല. ഊന്നുകല്ലു വഴി കടന്നു പോവുമ്പോൾ ഒക്കെ ഇവിടെ എവിടെയോ അവനുണ്ടല്ലോ എന്ന ചിന്ത മനസ്സിൽ നിറയും. അങ്ങനെയാണ് കഴിഞ്ഞ ശനിയാഴ്ച ഊന്നുകല്ലിൽ പോയത്. അകന്ന റിലേഷനിൽ ഉള്ള വീട്ടുകാരിൽ നിന്നുമാണ് ,എന്റെ കഥകളിലെ ക്രൂരനായ നായകൻ ,എന്റെ അച്ഛൻ ഒരു വർഷം മുൻപേ ആക്സിഡന്റിൽ മരിച്ചതായി അറിയുന്നത്.
 
ഹൈറേഞ്ചിൽ നിന്നും വേറൊരു വിവാഹം ചെയ്തുവെന്നും അതിൽ മക്കൾ രണ്ടു പേരുണ്ടെന്നും കൂടി അവർ പറഞ്ഞു. ഊന്നുകൽ ഓട്ടോസ്റ്റാന്റിൽ പോയി അന്വേക്ഷിച്ചാൽ കൂടുതൽ അറിയാൻ കഴിയുമെന്നും. അങ്ങനെയാണ് അച്ഛന്റെ അനിയന്റെ മകനായ സിബിയിലേയ്ക്ക് എത്തുന്നതും സുനി എന്ന പേരിൽ എന്റെ അനിയൻ രാജാക്കാട് എന്ന സ്ഥലത്ത് ഉണ്ടെന്നും അറിയുന്നത്. സിബിയും സുനിയും തമ്മിൽ വലിയ അടുപ്പം ഒന്നും ഇല്ല. അതു കൊണ്ട് തന്നെ സുനിയുടെ ഫോൺ നമ്പർ ഒന്നും അവന്റെ കൈയിൽ ഇല്ല.
 
കേട്ടറിവുകൾ സത്യമാണെങ്കിൽ
സുനി വിവാഹിതനായി.
അവന് ഭാര്യയും കുഞ്ഞുങ്ങളുമായി.
അവന്റെ ഭാര്യയുടേത് എന്ന് കരുതപ്പെടുന്ന ഐഡി അത്ര സജീവമല്ല. മെസ്സേഞ്ചജറും ഉപയോഗിക്കുന്നില്ലയെന്ന് തോന്നുന്നു.
എങ്കിലും കൈയെത്തും ദൂരത്തെവിടെയോ അവനുണ്ട്.
അതിൽപ്പരമെന്തുവേണമല്ലേ....
 
മനസ്സിന് ഇപ്പോൾ ഒരാശ്വാസമുണ്ട്.
ഒരു പെൺകുട്ടി അവന്റെ ജീവിതത്തിൽ കടന്നു വന്നതിൽ സന്തോഷമുണ്ട്.
അവന്റെ വ്യക്തി ജീവിതത്തെ മാനിച്ച്
ഫോട്ടോ ഒന്നും ഷെയർ ചെയ്യുന്നില്ല
ഒരിക്കൽ എന്റെ അമ്മയുടെ രണ്ടു വശത്തും ഞങ്ങൾ രണ്ടാളും ചേർന്നു നിൽക്കുന്ന ഒരു ദിവസം ഞാൻ സ്വപ്നം കണ്ടു തുടങ്ങിയിരിക്കുന്നു.
അതിനായി കാത്തിരിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രണ്ട് ചതിച്ചു, ഇന്ത്യയ്ക്ക് തിരിച്ചടി: മരുന്നുകൾക്കുൾപ്പടെ ഇറക്കുമതി തീരുവ ചുമത്തി ട്രംപ്

ചിത്രശലഭത്തിന്റെ അവശിഷ്ടങ്ങള്‍ ശരീരത്തില്‍ കുത്തിവച്ചു; ഏഴുദിവസത്തിനുശേഷം 14 വയസ്സുകാരന്‍ മരിച്ചു

മമ്മൂട്ടിയും ഭാര്യയും ഉപരാഷ്ട്രപതിയെ സന്ദര്‍ശിച്ചു; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി നാളെ മോഹന്‍ലാലും ഡല്‍ഹിയിലെത്തും

കുട്ടികളിലേക്ക് മോശം ഉള്ളടക്കമെത്തുന്നു, ഒടിടി പ്ലാറ്റ്ഫോമുകൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രം, ഐടി നിയമം പാലിച്ചില്ലെങ്കിൽ നടപടി

ഒരു ഗഡു ക്ഷേമ പെൻഷൻ കൂടി അനുവദിച്ച് സംസ്ഥാന സർക്കാർ

അടുത്ത ലേഖനം
Show comments