Webdunia - Bharat's app for daily news and videos

Install App

സിസേറിയന്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ ഗര്‍ഭപാത്രത്തില്‍ സര്‍ജിക്കല്‍ മോപ്പ് മറന്നു വച്ചു; നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ഡോക്ടറിന് മൂന്ന് ലക്ഷം രൂപ പിഴ

സിആര്‍ രവിചന്ദ്രന്‍
ശനി, 22 ഫെബ്രുവരി 2025 (12:43 IST)
സിസേറിയന്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ ഗര്‍ഭപാത്രത്തില്‍ സര്‍ജിക്കല്‍ മോപ്പ് മറന്നു വച്ച സംഭവത്തില്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി ഗൈനക്കോളജി വിഭാഗം ഡോക്ടര്‍ സുജ അഗസ്റ്റിന് 3 ലക്ഷം രൂപ പിഴ വിധിച്ച് സ്ഥിരം ലോക് അദാലത്ത്. ഇതിനുപുറമേ പതിനായിരം രൂപ ചികിത്സാ ചെലവും 5000 രൂപ കോടതി ചെലവും നല്‍കണമെന്നും വിധിച്ചിട്ടുണ്ട്. 2022 ലാണ് പ്ലാമൂട്ടുകട സ്വദേശിനിയായ 24കാരി ജീതുവിന്റെ സിസേറിയന്‍ നടത്തിയത്. ശസ്ത്രക്രിയ നടത്തിയ സമയത്ത് സര്‍ജിക്കല്‍ മോപ്പ് ഗര്‍ഭപാത്രത്തില്‍ വച്ചതറിയാതെ മുറിവ് തുന്നിച്ചേര്‍ക്കുകയായിരുന്നു.
 
വീട്ടിലെത്തിയ യുവതിക്ക് സ്ഥിരമായി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായി. ശസ്ത്രക്രിയ നടത്തിയ സുജ ഡോക്ടറെ പലതവണ വീട്ടില്‍ പോയി കണ്ടു ചികിത്സയും തേടി. അപ്പോഴെല്ലാം മരുന്നുകളും നല്‍കി മടക്കി എന്നായിരുന്നു പരാതി. വേദന രൂക്ഷമായതിന് പിന്നാലെ 2023 മാര്‍ച്ചിന് എസ് എ ടി ആശുപത്രിയില്‍ യുവതിയെ പ്രവേശിപ്പിച്ചു. അപ്പോഴാണ് ഗര്‍ഭപാത്രത്തില്‍ മോപ്പ് കുടുങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയത്.
 
അതേസമയംതന്റെ ഭാഗത്ത് തെറ്റില്ലെന്നും സ്റ്റാഫ് നേഴ്‌സാണ് ഉത്തരവാദിയെന്നും ഡോക്ടര്‍ സുജാ വാദിച്ചു. പരാതിയുമായി യുവതിയുടെ കുടുംബം എത്തിയതോടെ ആരോഗ്യമന്ത്രിയും വിഷയത്തില്‍ ഇടപെടുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പത്തിലും പ്ലസ്ടുവിലും തോറ്റു, എന്നാല്‍ 22ാം വയസ്സില്‍ ആദ്യ ശ്രമത്തില്‍ ഐഎഎസ് നേടിയ പെണ്‍കുട്ടിയെ അറിയാമോ

ലഷ്കർ സ്ഥാപകൻ അമീർ ഹംസയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോർട്ട്, വെടിയേറ്റതായി അഭ്യൂഹം

ബെംഗളുരുവിൽ മഴ കളിമുടക്കുന്നു, RCB vs SRH മത്സരം ലഖ്നൗയിലേക്ക് മാറ്റി

പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതിന്റെ പേരില്‍ കേന്ദ്രം തടഞ്ഞു വച്ചിരിക്കുന്ന ഫണ്ട് പലിശ സഹിതം ലഭിക്കണം: സുപ്രീംകോടതിയെ സമീപിച്ച് തമിഴ്‌നാട്

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

റാപ്പ് സംഗീതം എന്നാണ് പട്ടിക ജാതിക്കാരുടെ തനത് കലാരൂപമായത്. വേടനെതിരെ അധിക്ഷേപവുമായി കെ പി ശശികല

ചത്ത പന്നികള്‍ക്കു പിന്നാലെ പോകുന്നത് എന്തിനാണ്; വനംവകുപ്പിനോടു മുഖ്യമന്ത്രി

ഇന്ത്യയുടെ എതിര്‍പ്പ് വകവയ്ക്കാതെ ചൈനയും പാകിസ്ഥാനും സാമ്പത്തിക ഇടനാഴി അഫ്ഗാനിസ്ഥാനിലേക്ക് നീട്ടാന്‍ തീരുമാനിച്ചു

ദേശീയപാതയിലെ തകർച്ച: അന്വേഷണവും നടപടിയും ഉണ്ടാകുമെന്ന് ഗഡ്കരി ഉറപ്പ് നൽകിയെന്ന് ഇ ടി മുഹമ്മദ് ബഷീർ

ഇന്ത്യയിൽ വീണ്ടും കോവിഡ് : മുംബൈയിൽ 53 പുതിയ കേസുകൾ

അടുത്ത ലേഖനം
Show comments