Webdunia - Bharat's app for daily news and videos

Install App

നിമിഷ എങ്ങനെ ഫാത്തിമ ആയി? അണിയറയിൽ നടന്ന കഥകൾ അവിശ്വസനീയം

ജന്മം ഹിന്ദുമതത്തിൽ, പ്രായപൂർത്തിയായപ്പോൾ അവളുടെ ഇഷ്ടത്തിന് ഒരു ക്രിസ്ത്യൻ യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചു. കുറച്ചു കഴിഞ്ഞ് ഇരുവരും മുസ്ലീം മതത്തിലേക്ക് മാറി. കാണാതായ തിരുവനന്തപുരം സ്വദേശി നിമിഷയുടെ ജീവിതത്തിൽ നടന്ന സംഭവമാണിത്. കാസറഗോഡ്, പൊയ്‌നാച്

Webdunia
തിങ്കള്‍, 11 ജൂലൈ 2016 (12:25 IST)
ജന്മം ഹിന്ദുമതത്തിൽ, പ്രായപൂർത്തിയായപ്പോൾ അവളുടെ ഇഷ്ടത്തിന് ഒരു ക്രിസ്ത്യൻ യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചു. കുറച്ചു കഴിഞ്ഞ് ഇരുവരും മുസ്ലീം മതത്തിലേക്ക് മാറി. കാണാതായ തിരുവനന്തപുരം സ്വദേശി നിമിഷയുടെ ജീവിതത്തിൽ നടന്ന സംഭവമാണിത്. കാസറഗോഡ്, പൊയ്‌നാച്ചിയിലെ സെഞ്ചുറി ഡെന്റൽ കോളേജ് വിദ്യാർത്ഥിനി ആയിരുന്ന നിമിഷയെ കാണാതായപ്പോൾ പരാതിയുമായി പെൺകുട്ടിയുടെ അമ്മ ബിന്ദു രംഗത്തെത്തിയിരുന്നു.
 
ബന്ധുക്കൾ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയെ തുടർന്ന് നിമിഷ കോടതിൽ ഹാജരായിരുന്നു. എന്നാൽ അന്ന് അമ്മ ബിന്ദു തന്റെ മകളെ കണ്ടത് ബുർഖ ധരിച്ച അവസ്ഥയിൽ ആയിരുന്നു. പേര് ഫാത്തിമ എന്നും. ക്രിസ്ത്യാനിയായ ബെക്സൺ വിൻസന്റിനെ പ്രേമിച്ച് വിവാഹം കഴിച്ചതായിരുന്നു നിമിഷ. വിവാഹത്തിനു ശേഷം ഇരുവരും ഇസ്ലാം മതം സ്വീകരിക്കുകയും പേരുകൾ ഇസ്സ എന്നും ഫാത്തിമ എന്നും മാറ്റുകയുമായിരുന്നു.
 
ഫാത്തിമ പ്രായപൂർത്തിയായതിനാൽ ഭർത്താവിനൊപ്പം പോകാൻ അന്നു കോടതി അനുവദിക്കുകയായിരുന്നു. മതം മാറിയവരുടെ സംഘത്തിൽ വച്ചാണ് നിമിഷയെ കണ്ടത്തിയതെന്നും ഇസ്സ അന്ന് ബിന്ദുവിനെ അറിയിച്ചിരുന്നത്. വിവാഹത്തിനു ശേഷം ആദ്യമൊന്നും അടുപ്പം ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് നിമിഷ ബിന്ദുവിനെ സ്ഥിരമായി വിളിച്ചുകൊണ്ടിരുന്നു.
 
പാലക്കാടാണുള്ളതെന്നും സുഖമാണെന്നും മകൾ അമ്മയെ അറിയിച്ചിരുന്നു. ഒടുവിൽ സംസാരിച്ചത് ശ്രീലങ്കയിലേക്ക് പോവുകയാണ് എന്ന് പറഞ്ഞാണെന്ന് ബിന്ദു വ്യക്തമാക്കി. 16 പേരെ കാണാനില്ലെന്നും അതിലൊരാൾ തന്റെ മകളാണെന്നും മാധ്യമങ്ങൾ വഴിയാണ് അറിഞ്ഞതെന്നും ബിന്ദു വ്യക്തമാക്കിയിരുന്നു. 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പുരുഷ സുഹൃത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധം; തിരുവനന്തപുരത്ത് 50കാരി ആത്മഹത്യ ചെയ്തു

ലോകത്തിലെ ആദ്യത്തെ എഐ ഡോക്ടര്‍ ക്ലിനിക് സൗദി അറേബ്യയില്‍ തുറന്നു

മലപ്പുറത്ത് നിപ ഭീതി ഒഴിയുന്നു; രണ്ടുപേരുടെ സാമ്പിള്‍ പരിശോധനാഫലം കൂടി നെഗറ്റീവ്

പാക്കിസ്ഥാന് നിര്‍ണായകവും തന്ത്രപ്രധാനവുമായ വിവരങ്ങള്‍ കൈമാറി: യൂട്യൂബറായ യുവതിയുള്‍പ്പെടെ ആറു പേര്‍ പിടിയില്‍

കളമശ്ശേരിയില്‍ കാറില്‍ നിന്നിറങ്ങവേ മിന്നലേറ്റ് 50 കാരിക്ക് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments