നിപ്പ: കോഴിക്കോട് സ്വകാര്യ ബസ്സുകൾ സർവീസ് നിർത്തുന്നു

Webdunia
ശനി, 2 ജൂണ്‍ 2018 (18:12 IST)
കോഴിക്കോട്: നിപ്പ വൈറസ് ഭീതിയെ തുടർന്ന് കോഴിക്കോട് സ്വകാര്യ ബസ്സുകൾ സർവ്വീസ് നിർത്തുന്നു. കുറ്റ്യാടി, പേരാമ്പ്ര, മുക്കം, എന്നീ മേഖലകളിലാണ് സ്വകാര്യ ബസ്സുകൾ സർവീസ് നിർത്തുന്നത്. ഈ പ്രദേശങ്ങളിലെ ആളുകൾ ബസ്സിൽ യാത്ര ചെയ്യാൻ മടിക്കുകയാണെന്നും. ഇത് വരുമാന നഷ്ടമുണ്ടാക്കുന്നതിനാലാണ് സർവീസുകൾ നിർത്തിവെക്കുന്നത് എന്നും ബസ് ഉടമകൾ പറയുന്നു.  
 
അതേ സമയം നിപ്പ വൈറസ് നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ സ്കൂളുകൾ തുറക്കുന്നത് ജൂണ് 12 ലേക്ക് നീട്ടി. നിപ്പയുടെ രണ്ടാം ഘട്ടം ആരംഭിച്ച സാഹചര്യത്തിലാണ് സ്കൂൾ തുറക്കുന്നത് നീട്ടിയത്. 
 
നിപ്പയുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിലയിരുത്താൻ ജൂൺ നാലിന് തിരുവനന്തപുരത്ത് സർവകക്ഷി യോഗം ചേരുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. 
 
ഇതിനിടെ നിപ്പക്കായി ഓസ്ട്രേലിയയിൽ നിന്നും പുതിയ മരുന്നുകൾ എത്തിച്ചു. ഐസിഎംആറിൽനിന്നുള്ള വിദഗ്ധർ എത്തിയ ശേഷം മാത്രമേ മരുന്ന് നൽകി തുടങ്ങു എന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിതിന്‍ രാജിന്റെ ആത്മഹത്യ: പ്രതികളുടെ ജാമ്യം ഹര്‍ജിയില്‍ ഇന്ന് വിധി

വിമാന ഇന്ധനവില കുതിക്കുന്നു, 20,000 സർവീസുകൾ റദ്ദാക്കി ലുഫ്താൻസ

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; കാരണം ചൂടല്ലെന്ന് പെസോ, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ട് നിര്‍ണായകം

ഇനി പെട്രോളിന്റെ കാലമല്ല, ആല്‍ക്കഹോളിന്റേത്, 85 ശതമാനം എഥനോള്‍ മിക്‌സ് പെട്രോള്‍ നടപ്പാക്കാന്‍ ഇന്ത്യ, കരട് നിയമം ഉടന്‍

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ടിക്കറ്റ് തുക 1417.50, നഷ്ടപരിഹാരം 40,000; ബസ് വൈകിയതിൽ പരാതി നൽകിയ യാത്രക്കാരനു അനുകൂല വിധി

പകൽ 11 മുതൽ ഉച്ചയ്ക്കു മൂന്ന് വരെ സെൽഫ് ലോക്ക്ഡൗൺ; നിർദേശവുമായി മുഖ്യമന്ത്രി, ജാഗ്രത

വെടിക്കെട്ട് പൂർണമായി ഒഴിവാക്കി, കുടമാറ്റം 15 മിനിറ്റ്, ഘടക പൂരങ്ങൾ സാധാരണ പോലെ; ഇത്തവണത്തെ തൃശൂർ പൂരം എങ്ങനെ?

വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരുലക്ഷം വീതം നല്‍കും: സുരേഷ് ഗോപി

വീടിനുള്ളിൽ പാമ്പ് കയറാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments