Webdunia - Bharat's app for daily news and videos

Install App

വളാഞ്ചേരിയിലെ നിപ രോഗി ഗുരുതരാവസ്ഥയില്‍; സമ്പര്‍ക്ക പട്ടികയില്‍ 49 പേര്‍, ആറുപേര്‍ക്ക് രോഗലക്ഷണം

ഇതില്‍ ആറു പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ട്.

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 9 മെയ് 2025 (13:46 IST)
വളാഞ്ചേരിയിലെ നിപ രോഗി ഗുരുതരാവസ്ഥയില്‍. സമ്പര്‍ക്ക പട്ടികയില്‍ 49 പേരാണുള്ളത്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ യുവതിയുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. 49 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതില്‍ ആറു പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ട്. 
 
സമ്പര്‍ക്ക പട്ടികയിലുള്ള 49 പേരില്‍ 45 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയിലുള്ളവരാണ്. കഴിഞ്ഞ ദിവസമാണ് മലപ്പുറം വളാഞ്ചേരിയില്‍ യുവതിക്ക് നിപ സ്ഥിരീകരിച്ചത്. പെരിന്തല്‍മണ്ണ ആശുപത്രിയിലാണ് നിലവില്‍ ഇവര്‍ ചികിത്സയിലുള്ളത്. ഏപ്രില്‍ 25ന് യുവതിക്ക് കടുത്ത പനി വന്നതിനെത്തുടര്‍ന്ന് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടുകയായിരുന്നു. ശ്വാസ തടസ്സവും പനിയും വിട്ടുമാറാതെ വന്നതോടെ പെരിന്തല്‍മണ്ണ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിന്നെ ഇവരുടെ സ്രവങ്ങള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുകയും ചെയ്തു.
 
ഭര്‍ത്താവും മക്കളും അടക്കം നിരീക്ഷണത്തിലാണ്. രോഗം സ്ഥിരീകരിച്ച പ്രദേശത്തെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പ് പരിശോധന നടത്തും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

സാംബയിലെ ഭീകരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്, ഏഴ് ജെയ്ഷെ ഭീകരരെ വധിച്ചു

K.Sudhakaran: പടിയിറങ്ങുമ്പോഴും സതീശനു ചെക്ക് വെച്ച് സുധാകരന്‍; രാജിഭീഷണി നടത്തി, ഒടുവില്‍ സണ്ണി ജോസഫ് !

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: കണ്‍ട്രോള്‍ റൂം തുറന്ന് സംസ്ഥാന സര്‍ക്കാര്‍, അതിര്‍ത്തി സംസ്ഥാനങ്ങളിലുള്ള മലയാളികള്‍ക്ക് ബന്ധപ്പെടാം

തെളിവു ശേഖരിച്ചത് നിരവധി കേസുകള്‍ക്ക്; ഒടുവില്‍ ഔദ്യോഗിക ജീവിതം പൂര്‍ത്തിയാക്കി കേരള പോലീസിലെ മാളു

India vs Pakistan Conflict, Fake News: ആ വീഡിയോ മൂന്ന് വര്‍ഷം മുന്‍പത്തെ, കറാച്ചിയിലും ആക്രമണമില്ല; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നടപടി

അടുത്ത ലേഖനം
Show comments