Webdunia - Bharat's app for daily news and videos

Install App

നിപ: പതിനാലുകാരന്റെ രോഗബാധയുടെ ഉറവിടം സ്ഥിരീകരിക്കാനായില്ല, മലപ്പുറത്ത് അതീവജാഗ്രത തുടരുന്നു

അഭിറാം മനോഹർ
തിങ്കള്‍, 22 ജൂലൈ 2024 (11:59 IST)
നിപ ബാധിച്ച് പാണ്ടിക്കാട് ചെമ്പ്രാശേരിയിലെ 14കാരന്‍ മരിച്ചതോടെ പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ നിയന്ത്രണം കര്‍ശനമാക്കി.  കുട്ടിയുടെ വീട് പാണ്ടിക്കാട്ടും സ്‌കൂള്‍ ആനക്കയം പഞ്ചായത്തിലുമാണുള്ളത്.ഈ പഞ്ചായത്തുകളില്‍ പോലീസും ആരോഗ്യവകുപ്പും പ്രത്യേകം നിയോഗിച്ച സ്‌ക്വാഡുകള്‍ പരിശോധന തുടരുകയാണ്. അതീവ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലുകളോട് നാട്ടുകാരുടെ പൂര്‍ണ്ണ സഹകരണമുണ്ട്. പ്രാദേശിക ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ വാഹന അനൗണ്‍സ്‌മെന്റിലൂടെ നിര്‍ദേശങ്ങള്‍ നല്‍കിവരുന്നു. 
 
മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ പിഴ ചുമത്തുന്നതുള്‍പ്പടെയുള്ള നടപടികള്‍ ഇവിടെ സ്വീകരിച്ചിട്ടുണ്ട്. വിവാഹസല്‍ക്കാര ചടങ്ങുകളിലും നിരീക്ഷണമുണ്ട്. രോഗലക്ഷണമുള്ളവരെ ആശുപത്രിയിലെത്തിക്കാന്‍ പ്രത്യേക സംഘവും രൂപീകരിച്ചിട്ടുണ്ട്. പതിനാലുകാരന്റെ രോഗബാധയുടെ ഉറവിടം കണ്ടെത്താന്‍ സാധിക്കാത്തതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. രോഗതീവ്രതയെ പറ്റി പലരും വേണ്ടതേ ബോധവാന്മാരല്ല എന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സുഹൃത്തുക്കള്‍ പറഞ്ഞത് പ്രകാരം പതിനാലുകാരന്‍ പോയ സ്ഥാലങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി. ഇവര്‍ അമ്പഴങ്ങ കഴിച്ച ഇടവും പരിശോധിച്ചു. ഇവിടെ വവ്വാലുകളുടെ സാന്നിധ്യമുണ്ട്. എങ്കിലും അമ്പഴങ്ങയിലൂടെയാണോ രോഗബാധയുണ്ടായത് എന്നത് ഉറപ്പിക്കാനായിട്ടില്ല.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വയനാടിന്റെ പ്രിയങ്കരി മലയാളം പഠിക്കുന്നു; പ്രിയങ്കയുടെ സത്യപ്രതിജ്ഞ നാളെ

WhatsApp Hacking പരിചയമുള്ള നമ്പറുകളിൽ നിന്ന് OTP ചോദിച്ച് വാട്ട്സ്ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടുന്നു: തട്ടിപ്പിന്റെ രീതിയിങ്ങനെ

പാലക്കാട്ടേത് കനത്ത തിരിച്ചടി; ബിജെപിയില്‍ കെ സുരേന്ദ്രനെതിരെ കടുത്ത വിമര്‍ശനം

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു;സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത

എഴുത്തു ലോട്ടറി ചൂതാട്ട കേന്ദ്രത്തിൽ റെയ്ഡ് : 3 പേർ പിടിയിൽ

അടുത്ത ലേഖനം
Show comments