നിപ വൈറസ് ബാധ: കോഴിക്കോട് ജില്ലയിലെ പൊതു നിയന്ത്രണങ്ങള്‍ ഇങ്ങനെ

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 15 സെപ്‌റ്റംബര്‍ 2023 (15:58 IST)
-നിപ വൈറസിന്റെ ഉറവിട കേന്ദ്രവും, രോഗബാധിതരായവരെ ചികിത്സിച്ച ആരോഗ്യകേന്ദ്രങ്ങളും, ജില്ലയുടെ പല ഭാഗത്തായി ഉളളതിനാല്‍ ജനങ്ങള്‍ സ്വയം നിയന്ത്രണങ്ങള്‍ക്ക് വിധേയമാകേണ്ടതാണ്.
-മാറ്റിവെക്കാവുന്ന പൊതുപരിപാടികള്‍, ചടങ്ങുകള്‍, യോഗങ്ങള്‍ എന്നിവ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതുവരെ മാറ്റിവെക്കേണ്ടതാണ്. യോഗങ്ങള്‍ എല്ലാം തന്നെ ഓണ്‍ലൈനായി മാത്രം നടത്തേണ്ടതാണ്. 
-തീര്‍ത്തും ഒഴിവാക്കാനാകാത്ത പരിപാടികള്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതി വാങ്ങിയശേഷം വ്യവസ്ഥകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായി മാത്രം നടത്തേണ്ടതാണ്.
 
-നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതുവരെ അനാവശ്യ യാത്രകള്‍ തീര്‍ത്തും ഒഴിവാക്കുക. പാര്‍ക്കുകള്‍, ബിച്ചുകള്‍, ഷോപ്പിങ്ങ് മാളുകള്‍ എന്നിവിടങ്ങളിലേക്കുള്ള സന്ദര്‍ശനം പരമാവധി ഒഴിവാക്കേണ്ടതാണ്.
- ആശുപത്രികളില്‍ സന്ദര്‍ശകരെ അനുവദിക്കുന്നതല്ല. രോഗിക്കൊപ്പം ഒരു ബൈസ്റ്റാന്ററെ മാത്രം അനുവദിക്കും. 
- ആരാധനാലയങ്ങളില്‍ പോകുന്നവരും ചടങ്ങുകളിലും പങ്കെടുക്കുന്നവര്‍ സ്വയം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതാണ്. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ കര്‍ശനമായും ഉപയോഗിക്കേണ്ടതാണ്.
- വവ്വാലുകളുടെ സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ പൊതു ജനങ്ങള്‍ പ്രവേശിക്കുന്നതും, വളര്‍ത്തുമൃഗങ്ങളെ മേയാന്‍ വിടുന്നതും കര്‍ശനമായി തടയേണ്ടതാണ്.
 
-പന്നി വളര്‍ത്തുകേന്ദ്രങ്ങളില്‍ പന്നികള്‍ക്ക് രോഗ ലക്ഷണങ്ങള്‍ കാണുകയോ, അസാധാരണമായ മരണ  നിരക്ക് ഉയരുകയോ   ചെയ്താല്‍ അടുത്തുള്ള മൃഗാശുപത്രികളില്‍ അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.
- വവ്വാലുകളും, പന്നികളും ഉള്‍പ്പടെയുള്ള വന്യ ജീവികളുടെ ജഡം ഒരു കാരണവശാലും സ്പര്‍ശിക്കുവാന്‍ പാടില്ല.
- കണ്ടൈന്‍മെന്റ് സോണിലേയ്ക്കുള്ള യാത്രകള്‍ കര്‍ശനമായി നിരോധിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡിജിറ്റൽ ഇടപാടുകൾക്ക് ബയോമെട്രിക് ഓതൻ്റിക്കേഷൻ, നാളെ മുതൽ നടപ്പാക്കുമെന്ന് റിപ്പോർട്ട്

അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ മത്സരം: തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.

മകനെ സഹോദരിയെ ഏൽപ്പിച്ചു, മഞ്ചേശ്വരത്ത് അദ്ധ്യാപികയും ഭർത്താവും വിഷം കഴിച്ച് ജീവനൊടുക്കി

യുഡിഎഫ് ഭരണം പിടിക്കേണ്ടത് മുസ്ലീം സമുദായത്തിന് വേണ്ടിയാകണം, വിവാദ പരാമർശവുമായി കെ എം ഷാജി

സ്വര്‍ണ്ണ പാളി കാണാതായതില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തില്‍ ദേവസ്വം വിജിലന്‍സ്; ശബരിമലയിലേത് ചെമ്പുപാളിയെന്ന് മഹ്‌സറില്‍ എഴുതി

അടുത്ത ലേഖനം
Show comments