പിടിവിടാതെ നിപ്പ; 29 പേർ ആശുപത്രിയിൽ, നിപ്പയുടെ പേരിൽ ആളുകളെ അകറ്റി നിർത്തുന്നത് എന്തിന്?

നിപ്പയുള്ള പ്രദേശത്തെ ആളുകളെ അകറ്റി നിർത്തരുത്

Webdunia
വെള്ളി, 25 മെയ് 2018 (08:02 IST)
സംസ്ഥാനത്ത് നിപ്പ വൈറസ് വ്യാപകമാവുകയാണ്. ഏഴു ജില്ലകളിലായി 29 പേർക്ക് നിപ്പ സ്ഥിരീകരിച്ചു. ഇവർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. നിപ വൈറസ് ബാധയേറ്റ് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരാള് കൂടി ഇന്നലെ മരണപ്പെട്ടു.
 
അതേസമയം, നിപ്പയുടെ ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്ന നേഴ്സിംഗ് വിദ്യാർഥിക്ക് നിപ്പ വൈറസ് ബാധയുള്ളതായി സ്ഥിരീകരിച്ചു. നിപ്പയെ തുടർന്ന് കളക്ടറുടെ പ്രത്യേക നിർദേശത്തെ തുടർന്ന് അളുകൾ ഒത്തുകൂടുന്ന പൊതുയോഗങ്ങൾ, ഉദ്ഘാടങ്ങൾ, തുടങ്ങിയ എല്ലാ പരിപാടികൾക്കും നിയന്ത്രണം ഏർപ്പെടുത്തിയത്. ഈ മാസം 31 വരെ നിയത്രണം തുടരും.
 
വൈറസ് ബാധ ആദ്യം കണ്ടെത്തിയ ചെങ്ങോരത്തെ മൂസയും മരണത്തിന് കീഴടങ്ങിയതോടെ നിപ്പായെ തുടർന്നുള്ള മരണങ്ങൾ 12 ആയി. നിപ്പ സ്ഥിരീകരിച്ചവരിൽ പലരുടേയും നില ഗുരുതരമായി തുടരുകയാണ്. അതേസമയം, നിപ്പ ആദ്യം ബാധിച്ച പേരാമ്പ്രയിലെ നഴ്സുമാരെ മറ്റുള്ളവർ അകറ്റി നിർത്തുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 
 
നിപ്പ വൈറസ് ബാധയുടെ പേരിൽ ആരെയും മാറ്റിനിർത്തരുതെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. വൈറസ് ബാധിച്ചാൽ 21 ദിവസം വരെ ലക്ഷണങ്ങളുണ്ടാകില്ല. ഈ സമയത്ത് വൈറസ് പകരില്ല. രോഗം കണ്ടെത്തിയ പ്രദേശത്തെ ആളുകളെയും ആശുപത്രി ജീവനക്കാരെയും അകറ്റിനിർത്തുന്നതിൽ യുക്തിയില്ല എന്നും വിദഗ്ധർ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്‍സ്റ്റന്റ് മെസേജിങ്ങിന് മാത്രമല്ല, പേയ്‌മെന്റ് സേവനങ്ങള്‍ക്കും ഇന്ത്യയുടെ സ്വന്തം ആപ്പുമായി സോഹോ

നവംബര്‍ ഒന്നിന് കേരളം ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമാകും

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഹാലോവീന്‍ ഇവന്റ് 26ന്

Tejashwi Yadav: ബിഹാര്‍ പിടിക്കാന്‍ ഇന്ത്യ മുന്നണി; മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വിയെ പ്രഖ്യാപിച്ചു

ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ

അടുത്ത ലേഖനം
Show comments