Webdunia - Bharat's app for daily news and videos

Install App

നിഷ പറയുന്നത് കാര്യമാക്കേണ്ടെന്ന് ജോസ് കെ മാണി

വിവാദങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്ന് നിഷ

Webdunia
ശനി, 17 മാര്‍ച്ച് 2018 (14:43 IST)
തന്റെ ഭാര്യ നിഷ ജോസ് കെ മാണിയുടെ ‘ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന ഗ്രന്ഥത്തിലെ പരമാര്‍ശം വിവാദമാക്കേണ്ടെന്ന് ജോസ് കെ. മാണി എംപി. പുസ്തകത്തില്‍ പറയുന്നത് രാഷ്ട്രീയ നേതാവിന്റെ കുടുംബത്തില്‍ സംഭവിച്ച കാര്യങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
‘ദ അദര്‍ സൈഡ് ഒഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന യുവനേതാവിന്റെ പേര് വെളിപ്പെടുത്തില്ലെന്ന് നിഷ നേരെത്ത തന്നെ പറഞ്ഞിരുന്നു. പുസ്തകത്തില്‍ പറഞ്ഞ കാര്യങ്ങളെ കുറിച്ച് വിവാദത്തിന് താല്‍പ്പര്യമില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
 
ട്രെയിന്‍ യാത്രയ്ക്കിടെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ തന്നെ കയറിപ്പിടിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു നിഷ ആരോപിച്ചത്. നിഷയുടെ പുസ്തകത്തില്‍ നിന്നുമുള്ള പ്രസക്തഭാഗങ്ങള്‍: വളരെ ക്ഷീണിതയായിരുന്ന തന്നെ അയാൾ അപമാനിക്കാൻ ശ്രമിക്കുന്നത് ആദ്യമേ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് അയാളെ താക്കീത് ചെയ്തു. എന്നാൽ താക്കീത് നൽകിയിട്ടും അയാൽ അപമാനിക്കാനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. ഒടുവില്‍ സഹികെട്ട് ടി‌ടി‌ആറിനോട് കാര്യം അവതരിപ്പിച്ചുവെന്ന് നിഷ എഴുതുന്നു.
 
എന്നാല്‍, ടിടി‌ആറിന്റെ മറുപടി നിഷയെ തന്നി ഞെട്ടിക്കുന്നതായിരുന്നു. യുവാവും അയാളുടെ അച്ഛനെപ്പോലെയാണെങ്കിൽ ഇടപെടാൻ എനിക്കു പേടിയാണ്. നിങ്ങൾ ഒരേ രാഷ്ട്രീയ മുന്നണിയിൽ ഉൾപ്പെട്ടവരായതിനാൽ ഇത് ഒടുവിൽ എന്റെ തലയിൽ വീഴും’ എന്ന് പറഞ്ഞ് ടി‌ടിആര്‍ ഒഴിഞ്ഞ് മാറിയെന്ന് നിഷ ആരോപിക്കുന്നു.
 
പക്ഷേ, അപ്പോഴും അയാളുടെ കൈകൾ തന്റെ കാൽവിരലുകളെ ലക്ഷ്യമാക്കി വന്നു. അയാൽ കൈകൾ കൊണ്ട് കാൽപാദത്തിൽ ഉരസാൻ തുടങ്ങി. ലക്ഷ്മണ രേഖ കടന്നുവെന്ന് മനസിലാക്കിയതോടെ താൻ അയാളോട് ദേഷ്യപ്പെട്ടെന്നും, ശക്തമായ ഭാഷയിൽ അവിടെ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടെന്നും നിഷ ജോസ് പറയുന്നു. 
 
അതോടൊപ്പം, കോട്ടയത്തെ ഒരു യുവ കോൺഗ്രസ് നേതാവിനെതിരെയും നിഷയുടെ പുസ്തകത്തിൽ പരാമർശമുണ്ട്. ഹീറോ എന്ന് പരിഹാസ രൂപത്തിലാണ് ആ നേതാവിന്റെ പേര് പുസ്തകത്തിൽ പറയുന്നത്. തന്നെക്കുറിച്ച് അപഖ്യാതി പറഞ്ഞുപരത്തിയത് ‘ഹീറോ’ആണെന്ന് നിഷ ആരോപിക്കുന്നു.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

പാക് സൈന്യം അതിർത്തിയിൽ ചൈനീസ് ആർട്ടിലറി സിസ്റ്റം വിന്യസിച്ചതായി റിപ്പോർട്ട്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

ഇന്ത്യ-പാക് ബന്ധം: സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയ പരിഹാരം തേടണം; മെഹ്ബൂബ മുഫ്തി

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു

അടുത്ത ലേഖനം
Show comments