Webdunia - Bharat's app for daily news and videos

Install App

പീഡനാരോപണം കരിയര്‍ നശിപ്പിക്കാന്‍; മുഖ്യമന്ത്രിക്കു പരാതി നല്‍കി നിവിന്‍ പോളി

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു ദുബായില്‍ വെച്ച് പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി

രേണുക വേണു
വെള്ളി, 6 സെപ്‌റ്റംബര്‍ 2024 (08:18 IST)
Nivin Pauly

തനിക്കെതിരായ യുവതിയുടെ ലൈംഗിക പീഡനാരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കി നടന്‍ നിവിന്‍ പോളി. ഡിജിപിക്കും പരാതി കൈമാറിയിട്ടുണ്ട്. തനിക്കെതിരായ പീഡനക്കേസ് കെട്ടിച്ചമച്ചതാണെന്നും കരിയര്‍ നശിപ്പിക്കുകയാണ് ലക്ഷ്യമെന്നും പരാതിയില്‍ പറയുന്നു. 
 
പീഡനം നടന്നുവെന്ന് യുവതി പരാതിയില്‍ ആരോപിക്കുന്ന ദിവസങ്ങളില്‍ താന്‍ കേരളത്തില്‍ ഉണ്ടായിരുന്നു. ഗൂഢാലോചന അന്വേഷിക്കണം. ഇതിനു പിന്നില്‍ ആരാണെന്നു കണ്ടെത്തണമെന്നും നിവിന്‍ പോളി പരാതിയില്‍ ആവശ്യപ്പെട്ടു. ഇ-മെയില്‍ മുഖേനയാണ് നിവിന്‍ പരാതി നല്‍കിയത്. 
 
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു ദുബായില്‍ വെച്ച് പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. കേസില്‍ ആറാം പ്രതിയാണ് നിവിന്‍. അതേസമയം പരാതിക്കാരി പറയുന്ന ദിവസങ്ങളില്‍ നിവിന്‍ വിദേശത്ത് അല്ലായിരുന്നുവെന്നും തനിക്കൊപ്പം കേരളത്തില്‍ വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയുടെ ഷൂട്ടിങ്ങില്‍ ആയിരുന്നെന്നും വിനീത് ശ്രീനിവാസന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഡിജിറ്റല്‍ തെളിവുകള്‍ അടക്കം തന്റെ കൈവശമുണ്ടെന്നാണ് വിനീത് പറഞ്ഞത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല ഡ്യൂട്ടിക്ക് പോയ പൊലീസ് ഉദ്യോഗസ്ഥന്‍ നെഞ്ചുവേദനയെ തുടര്‍ന്നു മരിച്ചു

മലപ്പുറത്ത് യുഎഇയില്‍ നിന്നും വന്ന 38കാരന് എംപോക്‌സ് സ്ഥിരീകരിച്ചു

പൊഴിയില്‍ മുങ്ങിത്താഴ്ന്ന പെണ്‍കുട്ടിയെ രക്ഷിക്കാനി ശ്രമിച്ച 14 കാരന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് കാറിനുളളില്‍ മൂന്ന് ദിവസം പഴക്കമുളള മൃതദ്ദേഹം

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവം; പ്രതി ഡോക്ടര്‍ ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ തള്ളി

അടുത്ത ലേഖനം
Show comments