Webdunia - Bharat's app for daily news and videos

Install App

തെരഞ്ഞെടുപ്പില്‍ അമിതമായ ആത്മവിശ്വാസം വേണ്ട; സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറന്നാൽ മതസൗഹാർദം തകരും- ആന്റണി

കേരളത്തിന്‍റെ പ്രത്യേകതയായ മതസൗഹാർദം കാത്ത് സൂക്ഷിക്കേണ്ടതുണ്ട്

Webdunia
ശനി, 30 ഏപ്രില്‍ 2016 (14:12 IST)
ബിജെപിക്കെതിരെ ആഞ്ഞടിച്ച് മുതിർന്ന കോൺഗ്രസ് നേതാവും പ്രവർത്തക സമിതിയംഗവുമായ എകെ ആന്റണി. തെരഞ്ഞെടുപ്പില്‍ അമിതമായ ആത്മവിശ്വാസം വേണ്ട. സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറന്നാൽ മതസൗഹാർദം തകരും. മതനിരപേക്ഷത കണ്ണിലെ കൃഷ്മണിപോലെ സൂക്ഷിക്കേണ്ടതാണ്. രാജ്യത്ത് കോൺഗ്രസിനെ ദുർബലപ്പെടുത്താനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിന്‍റെ പ്രത്യേകതയായ മതസൗഹാർദം കാത്ത് സൂക്ഷിക്കേണ്ടതുണ്ട്. ഇതിന് കോട്ടം വരാൻ അനുവദിക്കരുത്. വർഗീയ ശക്തികളെ കോൺഗ്രസ് കൂട്ടുപിടിച്ചിട്ടില്ല. ദേശീയ തലത്തിൽ കോൺഗ്രസിന്റെ എതിരാളി ബിജെപിയാണ്. ബിജെപി സാന്നിധ്യമില്ലാത്ത അസംബ്ലിയാണ് കോണ്‍ഗ്രസ്  ലക്ഷ്യം. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അപകടം പതിയിരിക്കുന്നു. പ്രധാനമന്ത്രിമാരും കേന്ദ്രമന്ത്രിമാരും ഒരുമിച്ച് എത്തുന്നത് അതിന്റെ സൂചനയാണെന്നും ആന്റണി പറഞ്ഞു.

വികസന രംഗത്ത് ഉമ്മൻചാണ്ടി സർക്കാർ വൻമുന്നേറ്റമാണ് നടത്തിയത്. മെഷീനിനും ട്രാക്ടറിനും കമ്പ്യൂട്ടറിനുമെതിരായ പ്രതിഷേധങ്ങളും സമരങ്ങളും നടത്തിയ എൽ.ഡി.എഫിന് കാൽ നൂറ്റാണ്ടിന് ശേഷമാണ് ബോധോദയം ഉണ്ടായത്. ഇന്ന് അവർ കമ്പ്യൂട്ടറിന്‍റെയും നവമാധ്യമങ്ങളുടെയും ആരാധകരായി തീര്‍ന്നിരിക്കുകയാണെന്നും ആന്റണി വ്യക്തമാക്കി.

സിപിഎമ്മിന്റെ ആരോപണം 10 വോട്ട് കൂടുതൽ നേടാനാണ്. സിപിഎമ്മിന്റെ വികസന നയം 25 വർഷം പിന്നിലാണ്. അഴിമതിയും ആരോപണവും രണ്ടാണ്. ആരോപണം ഉന്നയിക്കുന്നതിൽ സിപിഎം വിദഗ്ധരാണ്. നിലവിൽ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെന്നും ആന്റണി പറഞ്ഞു.

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 18 വർഷത്തിനു ശേഷം പിടിയിൽ

കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; 23കാരിയായ യുവതി അറസ്റ്റില്‍

ഒരു മാസത്തിന് ശേഷം കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി, മൃതദ്ദേഹം വളര്‍ത്തുനായ്ക്കള്‍ ഭാഗികമായി ഭക്ഷിച്ച നിലയില്‍

ട്രംപിന്റെ നടപടിക്ക് വീണ്ടും തിരിച്ചടി; പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് കോടതി

കറിയില്‍ ഗ്രേവി കുറവായതിന് ഹോട്ടല്‍ ആക്രമിച്ചു; ആലപ്പുഴയില്‍ ഹോട്ടല്‍ ഉടമയ്ക്ക് ഗുരുതര പരിക്ക്

അടുത്ത ലേഖനം
Show comments