Webdunia - Bharat's app for daily news and videos

Install App

ആ 'തള്ള്' പ്രതിരോധം മാത്രം; ഇ.പി.ജയരാജനെതിരെ നടപടിയുണ്ടാകില്ല

Webdunia
ചൊവ്വ, 14 ജൂണ്‍ 2022 (08:59 IST)
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ ആക്രമണ ശ്രമമുണ്ടായപ്പോള്‍ പ്രതിരോധിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനെതിരെ നടപടിയുണ്ടാകില്ല. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വിമാനത്തില്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ വിളിച്ച് മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരമാണ് മുഖ്യമന്ത്രിക്ക് അരികിലേക്ക് പോയത്. ഇവരെ ഇ.പി.ജയരാജന്‍ തടുക്കുകയായിരുന്നു. വിമാനത്തില്‍വെച്ച് തന്നെ ഇവരെ ജയരാജന്‍ തള്ളി മാറ്റുകയും ചെയ്തു. മുഖ്യമന്ത്രിക്കായി പ്രതിരോധം തീര്‍ക്കുന്നതിന്റെ ഭാഗമായാണ് ഇവരെ പിടിച്ചു തള്ളിയതെന്നാണ് ജയരാജന്റെ വാദം. ഈ വിശദീകരണത്തെ ഇന്‍ഡിഗോ എയര്‍ലൈന്‍സും അംഗീകരിക്കുന്നു. അങ്ങനെയാണെങ്കില്‍ ജയരാജനെതിരെ നടപടിയുണ്ടാകില്ല. വിമാനത്തില്‍ പ്രതിഷേധിക്കുകയോ ആക്രമണത്തിനു മുതിരുകയോ ചെയ്താല്‍ നടപടിയെടുക്കാന്‍ വകുപ്പുണ്ട്. 
 
നിയമം എന്താണ് ? 
 
ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് റൂള്‍ (1937) പാര്‍ട്ട് -3 , ചട്ടം 23 (എ) യിലാണ് ഇതേ കുറിച്ച് പ്രതിപാദിക്കുന്നത്. 1937 ലെ നിയമം ആണെങ്കിലും ഇത് 2018 ല്‍ പരിഷ്‌കരിച്ചിട്ടുള്ളതാണ്. ഈ നിയമം അനുസരിച്ച് വിമാനത്തില്‍ ഒരാളും മറ്റാരെയും ഉപദ്രവിക്കുകയോ ഭീഷണിപ്പെടുത്തുകയോ ഭയപ്പെടുത്തുകയോ ചെയ്തുകൂടാ. ശാരീരികമായോ വാക്കുകള്‍ കൊണ്ടോ ഒരാള്‍ക്ക് ഭീഷണിയുണ്ടാക്കാന്‍ പാടില്ല. അതായത് എല്ലാ തരത്തിലുള്ള പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും വിമാനത്തില്‍ വിലക്കുണ്ട്. പ്രത്യേകിച്ച് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന സമയത്താണെങ്കില്‍ അതിന്റെ ഗൗരവം കൂടും. 
 
ഇത്തരം കുറ്റം ചെയ്താല്‍ ഷെഡ്യൂള്‍ ആറ് പ്രകാരം ഒരു വര്‍ഷം കഠിന തടവോ അഞ്ച് ലക്ഷം രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ആണ് വിധിക്കുക. 
 
ഇത് കൂടാതെ മറ്റൊരു ചട്ടവും സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്റ് എന്ന പേരില്‍ സര്‍ക്കാര്‍ ഇറക്കിയിട്ടുണ്ട്. അത് പ്രകാരം ഇത്തരം കുറ്റങ്ങള്‍ ചെയ്താല്‍ മൂന്ന് മാസം വരെ വിമാനയാത്രയില്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ വകുപ്പുണ്ട്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ സമയങ്ങളില്‍ ട്രെയിനില്‍ ടിക്കറ്റ് ചെക്ക് ചെയ്യാന്‍ പാടില്ല! യാത്ര ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ അറിയണം

ജിയോയ്ക്കും എയര്‍ടെല്ലിനും എട്ടിന്റെ പണി! ഒരു മാസത്തിനിടെ ബിഎസ്എന്‍എല്‍ നേടിയത് 8.5 ലക്ഷം പുതിയ വരിക്കാരെ

ശബരിമലയില്‍ പതിനെട്ടാം പടിക്ക് സമീപം പാമ്പ്!

സര്‍ക്കാര്‍ പിന്തുണയ്ക്കുന്നില്ല; സിനിമാ നടന്മാര്‍ക്കെതിരായി സമര്‍പ്പിച്ച ലൈംഗിക ആരോപണ പരാതികള്‍ പിന്‍വലിക്കുന്നതായി നടി

'ഹമാസ് ബലാത്സംഗം ചെയ്യുമ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു'; തനിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നടപടിക്കെതിരെ ബെഞ്ചമിന്‍ നെതന്യാഹു

അടുത്ത ലേഖനം
Show comments