വിവാഹം കഴിക്കാന്‍ മുന്‍ വൈദികന്‍ റോബിന് ജാമ്യമില്ല

Webdunia
തിങ്കള്‍, 2 ഓഗസ്റ്റ് 2021 (13:20 IST)
പീഡനത്തിനിരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ മുന്‍ വൈദികനും പീഡനക്കേസ് പ്രതിയുമായ റോബിന്‍ വടക്കുംചേരിക്ക് ജാമ്യമില്ല. പ്രതിയുടെയും ഇരയുടെയും ഹര്‍ജി സുപ്രീം കോടതി തള്ളി. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ സമ്മതമാണെന്നും അതിനായി ജാമ്യം അനുവദിക്കണമെന്നുമായിരുന്നു റോബിന്‍ വടക്കുംചേരിയുടെ ആവശ്യം. റോബിന് ജാമ്യം അനുവദിക്കണമെന്നും വിവാഹം കഴിക്കാന്‍ സമ്മതമാണെന്നും പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. 
 
വിവാഹംകഴിക്കുന്നതിനായി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളെ കേരളം സുപ്രീം കോടതിയില്‍ എതിര്‍ത്തിരുന്നു. കേസിലെ ഇരയെ വിവാഹം കഴിക്കാന്‍ ഹ്രസ്വ കാലത്തേക്ക് ജാമ്യം അനുവദിക്കണമെന്നാണ് സുപ്രീം കോടതിയില്‍ റോബിന്‍ വടക്കുംചേരി ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. 
 
രണ്ട് മാസത്തെ ജാമ്യം അനുവദിക്കണം എന്ന് ഇരയും കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. നാല് വയസ്സുള്ള മകനെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ അച്ഛന്റെ പേര് രേഖപ്പെടുത്തുന്നതിന് വിവാഹം അനിവാര്യമാണെന്ന് വ്യക്തമാക്കിയാണ് ഇര സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

നരേന്ദ്രമോദിയെ സുന്ദരനായ വ്യക്തിയെന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് കാലുകള്‍ കെട്ടിയിട്ട നിലയില്‍ പോക്‌സോ പ്രതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

അടുത്ത ലേഖനം
Show comments