Webdunia - Bharat's app for daily news and videos

Install App

യുകെയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്കും അവസരം; വിശദവിവരങ്ങള്‍

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 4 നവം‌ബര്‍ 2022 (16:54 IST)
ആരോഗ്യം, സോഷ്യല്‍ വര്‍ക്ക് എന്നീ മേഖലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിനായി നോര്‍ക്ക റൂട്ട്സിന്റെ അഭിമുഖ്യത്തില്‍ യു.കെ കരിയര്‍ ഫെയര്‍ എന്ന പേരില്‍ റിക്രൂട്ട്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഇതിന്റെ ആദ്യഘട്ടം നവംബര്‍ 21 മുതല്‍ 25 വരെ എറണാകുളം താജ് ഗെയ്റ്റ്വേ ഹോട്ടലില്‍ നടക്കും.
 
ഡോക്ടര്‍മാര്‍, വിവിധ സ്പെഷാലിറ്റികളിലേയ്ക്ക് നഴ്സുമാര്‍, സീനിയര്‍ കെയറര്‍, ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡയറ്റീഷ്യന്‍, റേഡിയോഗ്രാഫര്‍, ഒക്ക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ്, ഫാര്‍മസിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍ എന്നീ മേഖലയില്‍ തൊഴില്‍ തേടുന്നവര്‍ക്ക്  അപേക്ഷിക്കാം.  ഒഴിവുകള്‍ സംബന്ധിച്ചും, തൊഴില്‍ പരിചയം, ഇംഗ്ലീഷ് ഭാഷാ നിലവാരം എന്നിവ സംബന്ധിച്ചുമുളള വിശദ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്ബ്സൈറ്റില്‍ ലഭിക്കും. താത്പര്യമുള്ളവര്‍ നവംബര്‍ 15-ന് മുന്‍പ്  അപേക്ഷിക്കണം.
 
അപേക്ഷ സമര്‍പ്പിക്കുന്നതിനായി ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് DWMS CONNECT (ഡിജിറ്റല്‍ വര്‍ക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം)  ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്ത് റജിസ്റ്റര്‍ ചെയ്യണം. 
DWMS ആപ്പില്‍ പ്രൊഫൈല്‍ ക്രിയേറ്റു ചെയ്യുന്ന വേളയില്‍ റഫറല്‍ കോഡായി NORKA എന്നും ചേര്‍ക്കണം.  ഇതിനുശേഷം ആപ്പിലെ NORKA CAREERS FAYRE PHASE 1 ക്ലിക്ക് ചെയ്ത് യോഗ്യതയ്ക്കനുസരിച്ച ജോലിയ്ക്കായി അപേക്ഷ സമര്‍പ്പിക്കാം. അല്ലെങ്കില്‍ https://knowledgemission.kerala.gov.in എന്ന വെബ്ബ്സൈറ്റ് വഴിയും പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്യാവുന്നതാണ്.
 
സീനിയര്‍ കെയറര്‍ തസ്തികയിലേയ്ക്ക് അപേ ക്ഷിക്കുന്ന ബിഎസ്.സി/എം. എസ്.സി നഴ്‌സു മാര്‍ക്ക് IELTS/OET യോഗ്യതയില്ലെങ്കിലും, യു.കെ.നാറിക്ക് (NARIC ) സര്‍ട്ടിഫിക്കറ്റിന്റെ പിന്‍ബലത്തില്‍
യു.കെ.യിലേക്ക് റിക്രൂട്ട്‌മെന്റ് നേടാവുന്നതാണ്.ഡോക്ടര്‍മാര്‍ക്ക് പ്‌ളാബ് (PLAB) യോഗ്യയില്ലെങ്കിലും ഉപാധികളോടെ നിയമനം ലഭിക്കും.
 
അപേക്ഷകര്‍ക്ക് ഇംഗ്ലീഷ് ഭാഷാ പരിചയം വ്യക്തമാക്കുന്ന CEFR Level-B2, C1, C2 എന്നിവ അനിവാര്യമാണ്. ഇതിനായി DWMS ആപ്പില്‍ ഭാഷാപരിശോധനക്ക് സൗകര്യമുണ്ടായിരിക്കും.  തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളില്‍ സീനിയര്‍ കെയറര്‍ ഒഴികെയുളളവര്‍ക്ക്  ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വ്യക്തമാക്കുന്ന IELTS/ OET എന്നീ യോഗ്യതതകള്‍ നേടുന്നതിന് നാലു മാസത്തെ സാവകാശം ലഭിക്കും. റിക്രൂട്ട്മെന്റ് നടപടികള്‍ പൂര്‍ണ്ണമായും യു.കെ യില്‍ നിന്നെത്തുന്ന വിവിധ  റിക്രൂട്ട്മെന്റ് പ്രതിനിധികളുടെ മേല്‍നോട്ടത്തിലാകും നടക്കുക. 
 
കേരളത്തിലെ ആരോഗ്യമേഖലയില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ക്ക് സുരക്ഷിതവും നിയമപരവുമായ മാര്‍ഗ്ഗങ്ങളിലൂടെ യു.കെ യിലേയ്ക്ക് തൊഴില്‍ കുടിയേറ്റം സാധ്യമാക്കുന്ന ധാരണാപത്രം കഴിഞ്ഞ മാസം ലണ്ടനില്‍ ഒപ്പുവെച്ചിരുന്നു. കേരള സര്‍ക്കാറിന്റെ കീഴിലുളള നോര്‍ക്ക റൂട്ട്‌സും, യുണൈറ്റഡ് കിംങ്ഡമില്‍ (യു.കെ)  എന്‍. എച്ച്. എസ്സ് (നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് ) സേവനങ്ങള്‍ ലഭ്യമാക്കുന്ന 42 ഇന്റഗ്രറ്റഡ് കെയര്‍ പാര്‍ട്ട്ണര്‍ഷിപ്പുകളില്‍  ഒന്നായ  Humber and North Yorkshire Health & Care Partnership, നോര്‍ത്ത് ഈസ്റ്റ് ലിങ്കന്‍ഷെയറിലെ ഹെല്‍ത്ത് സര്‍വ്വീസിന്റെ മാനസിക ആരോഗ്യ സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന നാവിഗോ എന്നിവരുമായാണ് ധാരണാപത്രം ഒപ്പുവെച്ചത്. 
 
റിക്രൂട്ട്മെന്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.org എന്ന വെബ്ബ്സൈറ്റ് സന്ദര്‍ശിക്കുകയോ, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറായ 
1800 425 3939 -ല്‍ ബന്ധപ്പെടുകയോ ചെയ്യാം. വിദേശത്തുള്ളവര്‍ക്ക്  +91-8802012345 എന്ന മിസ്സ്ഡ് കാള്‍ സേവനവും ലഭ്യമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

റേഷന്‍ കാര്‍ഡുടമകളുടെ മസ്റ്ററിങ്ങ് 94 ശതമാനം പൂര്‍ത്തിയാക്കി, കേരളത്തിന് കേന്ദ്രത്തിന്റെ അഭിനന്ദനം

കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു : ഒരാളെ കാണാനില്ല

പുടിന്‍ ഉടന്‍ മരിക്കുന്നതോടുകൂടി യുദ്ധം അവസാനിക്കും: വിവാദ പരാമര്‍ശവുമായി യുക്രൈന്‍ പ്രസിഡന്റ്

നവജാതശിശുവിനെ മുതദേഹ അവശിഷ്ടങ്ങൾ നായ്ക്കൾ കടിച്ചു കീറിയ നിലയിൽ : ദമ്പതികൾ പിടിയിൽ

പരീക്ഷാ ഹാളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പരീക്ഷാ ഡ്യൂട്ടിയിലായിരുന്ന അധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments