Webdunia - Bharat's app for daily news and videos

Install App

ഓഖി ദുരന്തം: നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്ന് കേരളത്തില്‍

ഓഖി ദുരന്തം നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്നെത്തും

Webdunia
ചൊവ്വ, 26 ഡിസം‌ബര്‍ 2017 (08:47 IST)
ഓഖി ദുരന്തത്തിന്റെ നാശനഷ്ടവും നഷ്ടപരിഹാരവും കണക്കാക്കാൻ കേന്ദ്രസംഘം ഇന്നെത്തും. മൂന്നു സംഘങ്ങളായാണ് സംസ്ഥാനത്തെ തീരപ്രദശങ്ങൾ സന്ദർശിക്കുക. രാവിലെയെത്തുന്ന കേന്ദ്രസംഘം ഈ മാസ 29 വരെ സംസ്ഥാനത്തെ വിവിധ തീരപ്രദേശങ്ങൾ സന്ദർശിക്കും. 
 
തിരുവനന്തപുരം ,കൊല്ലം ജില്ലകളിൽ ഒന്നാമത്തെ സംഘവും തൃശൂർ,മലപ്പുറം ജില്ലകളിൽ രണ്ടാമത്തെ സംഘവും എണാകുളം ,ആലപ്പുഴ ജില്ലകളിൽ മൂന്നാമത്തെ സംഘവുമാണ് സന്ദർശനം നടത്തുക. മുഖ്യമന്ത്രിയുമായും സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ചനടത്തിയശേഷമായിരിക്കും ഏതൊക്കെസ്ഥലങ്ങളാണ് സന്ദർശിക്കുക എന്നതിനെ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.
 
 ദുരിതാശ്വാസം , പുനർനിർമാണം , പുനരധിവാസം,മുന്നറിയിപ്പു സംവിധാനം എന്നിവയ്ക്കായി 7340 കോടിയുടെ പാക്കേജാണ് സംസ്ഥാനം കേന്ദ്രത്തോടു ആവശ്യപ്പെട്ടത്. അതേസമയം കറുത്ത കൊടികളും മരിച്ചവരുടെ ചിത്രങ്ങളുമായാണ് തീരപ്രദേശം ഇത്തവണ ക്രിസ്മസിനെ സ്വീകരിച്ചത്. പള്ളിമുറ്റത്തെ ബോർഡുകളിൽ നിന്ന് ഉറ്റവരുടെ പേരുകൾ വെട്ടുന്നതും കാത്തു കഴിയുകയാണ് നിരവധി കുടുംബങ്ങൾ ഇന്നും തീരദേശത്ത്. ഓഖി ചുഴലിക്കാറ്റിൽപെട്ട 207 മത്സ്യത്തൊഴിലാളികളെ ഇനിയും കണ്ടെത്താനുണ്ടെന്നാണു കഴിഞ്ഞദിവസം സർക്കാർ പുറത്തുവിട്ട കണക്ക്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

അറസ്റ്റ് ചെയ്യാനെത്തിയ എസ്.ഐയെ കടിച്ച് പോക്‌സോ കേസ് പ്രതി

എംപോക്‌സ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരില്‍ രോഗലക്ഷണമുണ്ടെങ്കില്‍ ആരോഗ്യവകുപ്പിനെ അറിയിക്കുക

പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് പീഡനം: ഒന്നും രണ്ടും പ്രതികൾക്ക് തടവ് ശിക്ഷ

നിങ്ങള്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമായി

അടുത്ത ലേഖനം
Show comments