Webdunia - Bharat's app for daily news and videos

Install App

തിരുവോണം ബമ്പര്‍ വില്‍പ്പനയില്‍ ഇത്തവണയും പാലക്കാട് മുന്നില്‍; നറുക്കെടുപ്പ് നാളെ

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 8 ഒക്‌ടോബര്‍ 2024 (13:11 IST)
നറുക്കെടുപ്പിന് ഒരു നാള്‍ മാത്രം മുന്നില്‍ നില്‍ക്കവേ സംസ്ഥാന ഭാഗ്യക്കുറിയുടെ 2024 തിരുവോണം ബമ്പര്‍ വില്‍പ്പന 70 ലക്ഷത്തിലേയ്ക്ക്. ആകെ 80 ലക്ഷം ടിക്കറ്റുകളാണ് ഭാഗ്യക്കുറി വകുപ്പ് വിപണിയിലെത്തിച്ചത്.ഇതില്‍ ഇന്നലെ വൈകുന്നേരം നാലു മണി വരെയുള്ള കണക്കനുസരിച്ച് 6970438 ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ട്. ഒരു ദിവസം കൂടി മാത്രം അവശേഷിക്കെ  മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോകുമെന്ന ഉറച്ച പ്രതീക്ഷയാണ് വകുപ്പിനുള്ളത്. 
 
25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ  മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായാണ് തിരുവോണം ബമ്പര്‍ ജനങ്ങള്‍ക്ക് മുമ്പിലുള്ളത്. 
 
ജില്ലാ അടിസ്ഥാനത്തില്‍ ഇക്കുറിയും പാലക്കാട് ജില്ലയാണ് വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്നത്. സബ് ഓഫീസുകളിലേതുള്‍പ്പെടെ 1278720 ടിക്കറ്റുകളാണ്  ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്.  921350 ടിക്കറ്റുകള്‍ വിറ്റഴിച്ച് തിരുവനന്തപുരവും  844390 ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും ഒപ്പമുണ്ട്. മറ്റ് ജില്ലകളിലും അവശേഷിക്കുന്ന ടിക്കറ്റുകള്‍ ഉടനടി വിറ്റു തീരും എന്ന നിലയിലേയ്ക്ക് വില്‍പ്പന പുരോഗമിക്കുന്നു. 
നാളെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് വി.കെ.പ്രശാന്ത് എംഎല്‍എയുടെ അധ്യക്ഷതയില്‍  ഗോര്‍ഖി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പൂജാ ബമ്പറിന്റെ പ്രകാശനവും തിരുവോണം ബമ്പര്‍ നറുക്കെടുപ്പിന്റെ ഉദ്ഘാടനവും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിര്‍വഹിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : തഹസീൽദാർ അറസ്റ്റിൽ

മദ്ധ്യവയസ്കയ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചു : യുവാവ് അറസ്റ്റിൽ

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ച് പണം തട്ടിയ വിരുതൻ പിടിയിൽ

എട്ടു പേരിൽ നിന്ന് പതിനൊന്നര ലക്ഷം തട്ടിയ സംഭവത്തിൽ ദമ്പതികൾക്കെതിരെ കേസ്

ചെറിയ കുറ്റകൃത്യങ്ങൾക്ക് ബന്ധപ്പെട്ട കേസുകളിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ രാത്രി പോലീസ് സ്റ്റേഷനിൽ പാർപ്പിക്കേണ്ടതില്ലെന്ന് ഡി.ജി.പി

അടുത്ത ലേഖനം
Show comments