Webdunia - Bharat's app for daily news and videos

Install App

Onam Bumper 2023: ഓണം ബംപര്‍ 25 കോടി അടിച്ചാല്‍ എത്ര കോടി കൈയില്‍ കിട്ടും? സര്‍ക്കാര്‍ കൊണ്ടുപോകുന്നത് 12 കോടി !

25 കോടിയില്‍ നിന്ന് ലോട്ടറി ഏജന്റിന് 10 ശതമാനം കമ്മീഷന്‍ ലഭിക്കും

Webdunia
ബുധന്‍, 20 സെപ്‌റ്റംബര്‍ 2023 (09:55 IST)
Onam Bumper 2023: ഓണം ബംപര്‍ 2023 നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക്. 25 കോടിയാണ് ഒന്നാം സമ്മാനം. എന്നാല്‍ ഒന്നാം സമ്മാനത്തിനു അര്‍ഹനാകുന്ന ഭാഗ്യശാലിക്ക് ഈ 25 കോടിയും കൈയില്‍ കിട്ടില്ല. നികുതി, സെസ്, കമ്മീഷന്‍ എന്നിവയെല്ലാം കിഴിച്ച് ഏതാണ്ട് 25 കോടിയുടെ പകുതി മാത്രമേ സമ്മാനര്‍ഹമായ ടിക്കറ്റിന് ലഭിക്കൂ. കണക്കുകള്‍ ഇങ്ങനെ..! 
 
25 കോടിയില്‍ നിന്ന് ലോട്ടറി ഏജന്റിന് 10 ശതമാനം കമ്മീഷന്‍ ലഭിക്കും. അതായത് രണ്ടരക്കോടി രൂപയാണ് കമ്മീഷന്‍ ഇനത്തില്‍ പോകുക. 30 ശതമാനം ആദായനികുതി വകുപ്പിന്. 6 കോടി 75 ലക്ഷം രൂപയാണ് നികുതിയായി കൊടുക്കേണ്ടത്. അതുകഴിഞ്ഞ് 15 കോടി 75 ലക്ഷം രൂപ ഭാഗ്യശാലിയുടെ അക്കൗണ്ടില്‍ എത്തും. എന്നാല്‍ ഈ തുക മുഴുവന്‍ ഭാഗ്യശാലിക്ക് കിട്ടില്ല. 
 
15 കോടി 75 ലക്ഷം രൂപയില്‍ നിന്ന് സര്‍ച്ചാര്‍ജും സെസും അടയ്ക്കണം. നികുതി തുകയായ 6 കോടി 75 ലക്ഷത്തിന്റെ 25 ശതമാനമാണ് സര്‍ച്ചാര്‍ജ് ആയി അടയ്‌ക്കേണ്ടത്. അതായത് 1,68,75,000 രൂപ. ഹെല്‍ത്ത് ആന്റ് എജ്യൂക്കേഷന്‍ സെസ് ഇനത്തില്‍ നാല് ശതമാനം, അഥവാ 27 ലക്ഷം രൂപ അടയ്ക്കണം. ഇതെല്ലാം കഴിഞ്ഞ് ഭാഗ്യശാലിക്ക് സ്വന്തമായി ലഭിക്കുന്നത് 14 കോടിക്ക് താഴെ ! കൃത്യമായി പറഞ്ഞാല്‍ 13,79,25,000 രൂപ മാത്രം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സൈബര്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ഫോണ്‍ എപ്പോഴും അപ്‌ഡേറ്റ് ചെയ്തിരിക്കണം!

ഭാരതീയ ജനതാ പാര്‍ട്ടി ഇന്ത്യയില്‍ ഉള്ളിടത്തോളം മതന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നല്‍കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

കണ്ണൂരില്‍ സിനിമ കാണുന്നതിനിടെ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകര്‍ന്നു; രണ്ടുപേര്‍ക്ക് പരിക്കേറ്റു

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വിരമിച്ചു; ഇനിയുള്ള ജീവിതത്തില്‍ എന്തെല്ലാം നിയന്ത്രണങ്ങള്‍ പാലിക്കണം

എന്റേതെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ എന്റെ അഭിപ്രായമല്ല: പിപി ദിവ്യ

അടുത്ത ലേഖനം
Show comments