Webdunia - Bharat's app for daily news and videos

Install App

കേരളത്തിലെ മൂന്നിലൊന്നു സ്ത്രീകളും വിളര്‍ച്ച ബാധിതര്‍; പ്രത്യാഘാതമായി കാത്തിരിക്കുന്നത് മാതൃമരണവും ശിശുമരണവും

കേരളത്തിലെ മൂന്നിലൊന്നു സ്ത്രീകള്‍ വിളര്‍ച്ച ബാധിതര്‍

Webdunia
വ്യാഴം, 1 സെപ്‌റ്റംബര്‍ 2016 (19:40 IST)
സംസ്ഥാനത്തിലെ മൂന്നിലൊന്നു സ്ത്രീകളും പെണ്‍കുട്ടികളും അനീമിയ (വിളര്‍ച്ച/ രക്തക്കുറവ്) ബാധിതരാണെന്ന് പഠനറിപ്പോര്‍ട്ടുകള്‍. ഇരുമ്പ് ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നതില്‍ വരുത്തുന്ന ശ്രദ്ധക്കുറവാണ് അനീമിയയ്ക്ക് പ്രധാനകാരണമായി വിലയിരുത്തുന്നത്. 
 
അതുകൊണ്ടു തന്നെ ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ നമ്മുടെ സമൂഹത്തിലെ സ്ത്രീകളെയാണ് ആദ്യം ആരോഗ്യവതികളാക്കേണ്ടത്. പ്രത്യേകിച്ച് ഗര്‍ഭകാലത്ത് സ്ത്രീകളില്‍ അനീമിയ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ഐ എഫ് എ ടാബ്‌ലറ്റുകള്‍ കഴിച്ചാല്‍ ഗര്‍ഭിണികളിലെ അനീമിയ ഒഴിവാക്കാന്‍ കഴിയും. എന്നാല്‍, കേരളത്തില്‍ ഗര്‍ഭകാലത്തെ തൊണ്ണൂറില്‍പ്പരം ദിവസങ്ങളില്‍ ഐ എഫ് എ ടാബ്‌ലറ്റ് കഴിക്കുന്ന സ്ത്രീകള്‍ 59.3 ശതമാനം മാത്രമാണ്.
 
എന്താണ് അനീമിയ ?
 
ഹീമോഗ്ലോബിന്‍, ഇരുമ്പ്, ഫോളിക് ആസിഡ് എന്നീ ഘടകങ്ങള്‍ രക്തത്തില്‍ കുറയുന്നതും ചുവന്ന രക്തകോശങ്ങളുടെ കുറവുമെല്ലാം അനീമിയയ്ക്ക് കാരണമാകുന്നു. രക്തത്തിലൂടെ ഓക്സിജന്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ അനീമിയ പ്രതികൂലമായി ബാധിക്കുന്നു.
 
രക്തനഷ്‌ടം മൂലം പ്രസവസമയത്ത് സ്ത്രീകള്‍ മരിക്കുന്നതിന്റെ പ്രധാനകാരണം അനീമിയയാണ്. പ്രസവസമയത്തെ 20 ശതമാനം മാതൃമരണവും സംഭവിക്കുന്നത് അനീമിയ മൂലമാണ്. സമയമെത്താതെയുള്ള പ്രസവവും നവജാതശിശുവിന്റെ തൂക്കക്കുറവും കുഞ്ഞിന്റെ മരണത്തിന് കാരണമായേക്കാം. അനീമിയ ബാധിച്ച അമ്മമാരില്‍ ഇത് രണ്ടിനുമുള്ള സാധ്യത വളരെ കൂടുതലാണ്. 
 
ഇരുമ്പ് അടങ്ങിയ ഭക്‌ഷ്യവസ്തുക്കള്‍ ധാരാളമായി കഴിക്കുന്നതിലൂടെ അനീമിയ തടയാന്‍ കഴിയും. ഇറച്ചി (ആട്, കോഴി, പന്നി, കക്ക), കരള്‍, മുട്ട, ചെമ്മീന്‍, കടല്‍ മീനുകള്‍, സോയാബീന്‍, പരിപ്പ്, ഉഴുന്നുപരിപ്പ്, കടല, ഇലക്കറികള്‍, പച്ചക്കായ, തണ്ണിമത്തങ്ങ, ഗ്രീന്‍ പീസ്, ശര്‍ക്കര, അണ്ടിപ്പരിപ്പ്, ഡ്രൈ ഫ്രൂട്‌സ്, ധാന്യങ്ങള്‍, ചോളം, ബജ്‌റ, റാഗി, തവിട് നീക്കാത്ത അരി എന്നിവയില്‍ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്.
 
നൂറുഗ്രാം ഉരുളക്കിഴങ്ങില്‍ അര മില്ലി ഗ്രാമും ഒരു പുഴുങ്ങിയ മുട്ടയിലും നൂറു ഗ്രാം അരിയിലും ഒരു എം ജിയും ഇരുമ്പ് അടങ്ങിയിരിക്കുന്നു. നൂറുഗ്രാം ആട്ടിന്‍ കരളില്‍ ആറ് എംജിയും കക്കയിറച്ചിയില്‍ ഒന്‍പത് എം ജിയും ഉണങ്ങിയ താമരത്തണ്ടില്‍ 60 എംജിയും ഇരുമ്പുണ്ട്.
 
ഇരുമ്പിന്റെ അപര്യാപ്‌തത പരിഹരിക്കാന്‍
 
ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും 100 ഐ എഫ് എ ടാബ്‌ലറ്റുകള്‍ നല്‌കണം. ആദ്യത്തെ 14 മുതല്‍ 15 വരെയുള്ള ആഴ്ചകളില്‍ 100 ദിവസത്തിനു ശേഷം ഒരു ഗുളിക കഴിക്കണം. പ്രസവത്തിന് 100 ദിവസത്തിനു ശേഷം വരെ ഇത് ആവര്‍ത്തിക്കണം. കേന്ദ്രസര്‍ക്കാരിന്റെ ‘നിപി’ പദ്ധതിയനുസരിച്ച് ആറുമുതല്‍ 19 വയസു വരെയുള്ള എല്ലാ കുട്ടികള്‍ക്കും 15 മുതല്‍ 49 വയസു വരെയുള്ള എല്ലാ സ്ത്രീകള്‍ക്കും ഐ എഫ് എ ടാബ്‌ലറ്റുകളോ സിറപ്പോ നല്കേണ്ടതാണ്.
 
അമ്മമാര്‍ ഇരുമ്പും ഫോളിക്ക് ആസിഡും കഴിക്കുന്നതിലൂടെ അഞ്ചുവയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ മരണം 34 ശതമാനം കുറയ്ക്കാനാകും. ഇവ കഴിക്കുന്നതിലൂടെ നവജാതശിശുമരണ നിരക്ക് 54 ശതമാനം കുറഞ്ഞതായി ചൈനയില്‍ നടന്ന പഠനം വ്യക്തമാക്കുന്നു.
 
Source: Lancet, 2013
Zengal, 2008
Food and Nutrition Bulletin, 2007
Nutrients 2014

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫിൻജാൽ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി, ചെന്നൈയിൽ മഴക്കെടുതിയിൽ 3 മരണം, കനത്ത മഴ തുടരുന്നു

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

ഇനി ഹാജര്‍ വേണ്ട! സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കി

അടുത്ത ലേഖനം
Show comments