Webdunia - Bharat's app for daily news and videos

Install App

ഓൺലൈൻ ലോട്ടറിയിലും ഇന്റർനെറ്റ് വ്യാപാരത്തിലും വന്‍തട്ടിപ്പ്; മലയാളികളില്‍ നിന്നും കവർന്നത് പതിനഞ്ചര കോടി രൂപ

ഓണ്‍ലൈന്‍ ബാങ്കിങ്ങ് തട്ടിപ്പിനുപുറമെ ഓൺലൈൻ ലോട്ടറിയിലും ഇന്റർനെറ്റ് വ്യാപാരത്തിലും വലവിരിച്ച് സൈബർ തസ്കര സംഘം

Webdunia
തിങ്കള്‍, 11 ജൂലൈ 2016 (12:17 IST)
ഓണ്‍ലൈന്‍ ബാങ്കിങ്ങ് തട്ടിപ്പിനുപുറമെ ഓൺലൈൻ ലോട്ടറിയിലും ഇന്റർനെറ്റ് വ്യാപാരത്തിലും വലവിരിച്ച് സൈബർ തസ്കര സംഘം. കഴിഞ്ഞ ആറു മാസത്തിനിടെ പതിനഞ്ചരക്കോടി രൂപയാണ് ഈ തട്ടിപ്പുസംഘം മലയാളികളിൽനിന്നു മാത്രമായി കവർന്നത്. 
 
രാജ്യാന്തര കമ്പനികളുടെ ഓൺലൈൻ ലോട്ടറി നറുക്കെടുപ്പിൽ വിജയികളായെന്നു കാട്ടിയാണ് തട്ടിപ്പുകൾ ഏറെയും നടന്നതെന്നാണ് കണ്ടെത്തൽ. സമ്മാനമായി ലഭിച്ച വൻതുക സ്വന്തമാക്കാൻ നികുതി അടക്കണമെന്ന പേരിൽ മലയാളികളിൽ നിന്ന് തട്ടിപ്പ് സംഘം അടുത്തിടെ ഏഴരക്കോടി രൂപയാണ് കവർന്നത്.
 
കൂടാതെ ഇന്റർനെറ്റ് വ്യാപാരത്തിനിടെ ഉപഭോക്താക്കളുടെ എടിഎം കാർഡിലെ രഹസ്യകോഡും ഒടിപി നമ്പറും ചോർത്തി ആറ് കോടി രൂപയും അപഹരിച്ചു. ഇത്തരത്തില്‍ വിവിധ ഓൺലൈൻ ഇടപാടുകളിലൂടെ സംസ്ഥാനത്തു പതിനഞ്ചരക്കോടി രൂപയുടെ തട്ടിപ്പുനടന്നതായി പൊലീസ് വ്യക്തമാക്കി.
 
അതേസമയം ശൃംഖലയുടെ രാജ്യാന്തരബന്ധമാണ് അന്വേഷണത്തിലെ പ്രധാനവെല്ലുവിളിയെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ഇത്തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികൾ കൂടിവരുന്ന സാഹചര്യത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ അന്വേഷണം വിപുലമാക്കുമെന്നും ഡിജിപി അറിയിച്ചു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വന്തം ചരമവാർത്ത നൽകി മുങ്ങിയ മുക്കുപണ്ടം തട്ടിപ്പു കേസിലെ പ്രതി പിടിയിൽ

Hyderabad Fire: ഹൈദരാബാദിൽ വൻ തീപിടുത്തം: 17 പേർ മരിച്ചു, 15 പേർക്ക് ഗുരുതരമായ പരുക്ക്

ഓൺലൈൻ വഴിയുള്ള പരിചയം, സുഹൃത്തിനെ കാണാൻ നാഗ്പൂർ സ്വദേശിയായ യുവതി പാകിസ്ഥാനിലേക്ക് കടന്നതായി റിപ്പോർട്ട്

ചക്രവാതചുഴി വ്യാഴാഴ്ചയോടെ ന്യൂനമർദ്ദമാകും, കേരളത്തിൽ മഴ കനക്കും, ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തുർക്കിക്ക് പിന്നാലെ ബംഗ്ലാദേശിനെതിരെയും കനത്ത നടപടി, തുറമുഖങ്ങൾ വഴിയുള്ള ഇറക്കുമതിക്ക് നിയന്ത്രണം

അടുത്ത ലേഖനം
Show comments