Webdunia - Bharat's app for daily news and videos

Install App

ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ രാഹുലും രശ്‌മിയും പ്രതികളെന്ന് എസ് ശ്രീജിത്ത്

Webdunia
ബുധന്‍, 18 നവം‌ബര്‍ 2015 (16:53 IST)
ഓണ്‍ലൈന്‍ പെണ്‍ വാണിഭക്കേസിക്കേസില്‍ രാഹുല്‍ പശുപാലനും രാഹുലിന്റെ ഭാര്യയും ബിക്കിനി മോഡലുമായ രശ്‌മി നായരും പ്രതികളാണെന്ന് എസ് ശ്രീജിത്ത് ഐ പി എസ്.
 
ഓണ്‍ലൈന്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് പ്രതികളെ കസ്റ്റഡിയില്‍ എടുത്തതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് എങ്ങനെയാണ് പെണ്‍വാണിഭസംഘത്തെ പിടികൂടിയതെന്ന് വിശദീകരിക്കുകയും ചെയ്തു.
 
കാസര്‍കോഡ് സ്വദേശിയായ അബ്‌ദുള്‍ ഖാദര്‍, ബംഗളൂരുവില്‍ താമസിക്കുന്ന ലിനീഷ് മാത്യു എന്ന സ്ത്രീ, കൊല്ലം സ്വദേശിയായ രാഹുല്‍ പശുപാലന്‍, എറണാകുളം സ്വദേശിയായ അജീഷ്, പാലക്കാട് സ്വദേശിയായ ആഷിഖ് എന്നിവരാണ് പൊലീസ് പിടിയിലായ പ്രതികളെന്ന് അദ്ദേഹം പറഞ്ഞു.
 
സ്ത്രീകളെ ട്രാഫിക് ചെയ്ത് കൊണ്ടുവന്ന് കസ്റ്റമേഴ്സിനു എത്തിച്ചു കൊടുക്കുന്ന ജോലിയാണ് രാഹുല്‍ പശുപാലന്റേതെന്ന് അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ ലൊക്കാന്റോയിലെ ഒരു നമ്പറില്‍ വിളിച്ചപ്പോഴാണ് അബ്‌ദുള്‍ ഖാദറിനെ ബന്ധപ്പെടാന്‍ കഴിഞ്ഞതെന്നും ആവശ്യം പറഞ്ഞപ്പോള്‍ ആദ്യം അയാള്‍ അയച്ചു തന്നത് രശ്‌മിയുടെ ഫോട്ടോയാണെന്നും ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.

രാഹുലും രശ്‌മിയും അവരുടെ മകനുമായാണ് എത്തിയതെന്നും ഇത് ശരിയായ നടപടിയാണോയെന്ന് അന്വേഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. 20 മൊബൈല്‍ ഫോണുകള്‍, രണ്ടു കാറുകള്‍, 8600 രൂപ, ഒരു ടാബ് എന്നിവ സംഘത്തിന്റെ പക്കല്‍ നിന്ന് പിടികൂടിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

Show comments