Webdunia - Bharat's app for daily news and videos

Install App

ഒരു ബെഞ്ചിൽ ഒരു കുട്ടി മാത്രം, സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നതിന് മാർഗരേഖയായി

Webdunia
തിങ്കള്‍, 4 ഒക്‌ടോബര്‍ 2021 (19:20 IST)
സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് മാർഗരേഖയായി. 1 മുതൽ 7 വരെ ഉള്ള ക്ലാസ്സിൽ ഒരു ബെഞ്ചിൽ ഒരു കുട്ടിയെ മാത്രമേ ഇരുത്താൻ പാടുള്ളൂ. എൽപി തലത്തിൽ ഒരു ക്ലാസിൽ 10 കുട്ടികളെ വരെ ഒരേസമയം ഇരുത്താനാണ് അനുമതിയുള്ളത്. യുപി തലം മുതൽ 20 കുട്ടികളാവാം എന്നും മാർഗരേഖയിൽ പറയുന്നു.
 
ആദ്യഘട്ടത്തിൽ സ്കൂളികളിൽ  ഉച്ച ഭക്ഷണം ഉണ്ടാവില്ല. അവസ്ഥ വിലയിരുത്തിയ ശേഷം ഉച്ച ഭക്ഷണ വിതരണം പരിഗണിക്കും. കുട്ടികളിലും രക്ഷിതാക്കളിലുമുള്ള ആശങ്കയും ആരോഗ്യവകുപ്പിന്റെ കൊവിഡ് പ്രോട്ടോക്കോളും പരിഗണിച്ചാണ് എണ്ണത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നത്.
 
 1 മുതൽ 4 വരെയുള്ള ക്ലാസിൽ ഒരു ബെ‍ഞ്ചിൽ ഒരു കുട്ടി മാത്രമേ ഉണ്ടാവൂ. 5 മുതൽ 12 വരെയുള്ള ക്ലാസുകളിൽ ഒരു ബഞ്ചിൽ രണ്ട് കുട്ടികളെയിരുത്താം. എൽപി തലത്തിൽ ക്ലാസിൽ 30 കുട്ടികൾ ഉണ്ടാവുന്ന സാഹചര്യത്തിൽ മൂന്ന് ബാച്ചുകളായി കുട്ടികളെ തിരിക്കാൻ സ്കൂളുകൾക്ക് സ്വാതന്ത്രം നൽകും. പല സ്കൂളിലെയും കുട്ടികളുടെ എണ്ണം വ്യത്യാസമായ സാഹചര്യത്തിലാണിത്. എല്ലാ ക്ലാസിലെയും കുട്ടികൾക്ക് ഒരുമിച്ച് ഇടവേള പാടില്ല. അതനുസരിച്ച് ടൈം ടേബിൾ തയ്യാറാക്കണം. 
 
ആരോ​ഗ്യ,വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി തയ്യാറാക്കിയ  മാർഗ്ഗ രേഖ മുഖ്യമന്ത്രിക്ക് കൈമാറും. അന്തിമ മാർ​ഗരേഖ നാളെ പുറത്തിറക്കിയേക്കുമെന്നാണ് സൂചന. വിവിധ വിഭാഗങ്ങളുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് കരട് തയ്യാറാക്കിയത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക്കിസ്ഥാനിലെ ലാഹോറില്‍ സ്‌ഫോടന പരമ്പര; ജനങ്ങള്‍ പരിഭ്രാന്തിയില്‍

പകരത്തിനു പകരം കഴിഞ്ഞു ഇനി ഇന്ത്യയും പാകിസ്ഥാനും സംഘര്‍ഷം അവസാനിപ്പിക്കണം: ഡൊണാള്‍ഡ് ട്രംപ്

പ്രകോപനം തുടര്‍ന്ന് പാക്കിസ്ഥാന്‍; പൂഞ്ചില്‍ 15 പേര്‍ കൊല്ലപ്പെട്ടു, ഉറിയില്‍ പലായനം

India vs Pakistan: പ്രതികാരം ചെയ്യുമെന്ന് പാക്കിസ്ഥാന്‍, വ്യോമാതിര്‍ത്തി അടച്ചുപൂട്ടി; അതിര്‍ത്തികളില്‍ അതീവ ജാഗ്രത

Papal Conclave: പുതിയ ഇടയനെ കാത്ത് ലോകം; ആദ്യഘട്ടത്തില്‍ കറുത്ത പുക

അടുത്ത ലേഖനം
Show comments