Webdunia - Bharat's app for daily news and videos

Install App

ഇപ്പോൾ കുത്തിമുറിവേൽപ്പിക്കുന്നത് ശരിയല്ല; ജയരാജനോട് കരുണ കാണിച്ച് അഞ്ജു ബോബി ജോർജ്

ട്രോളർമാർ അറിഞ്ഞോ? അഞ്ജു ബോബി ജോർജ് പ്രാർത്ഥിക്കുന്നത് ഉമ്മൻ ചാണ്ടിയുടെ ഇടവക പള്ളിയിൽ

Webdunia
ശനി, 15 ഒക്‌ടോബര്‍ 2016 (10:25 IST)
ബന്ധു നിയമന വിവാദത്തിൽപെട്ട് മന്ത്രി ഇ പി ജയരാജൻ രാജി വെച്ചപ്പോൾ ട്രോളർമാർ അടക്കം പലരും തിരഞ്ഞൊരു മുഖമുണ്ടായിരുന്നു. മുമ്പ് ജയരാജൻ പുറത്താക്കിയ അഞ്ജു ബോബി ജോർജ് ആയിരുന്നു ആ വ്യക്തി. ട്രോളർമാരുടെ ഇടയിൽ അഞ്ജുവിനും ലഭിച്ചു ഒരു സ്ഥാനം. അഞ്ജു മനമുരുകി പ്രാർത്ഥിച്ചത് കൊണ്ടാണ് ജയരാജന് പണി കിട്ടിയതെന്ന് സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്. അഞ്ജു പ്രാർത്ഥിച്ച പള്ളിയേതെന്ന് പലരും അന്വേഷിച്ചു. 
 
എന്നാൽ, ട്രോളർമാർക്കൊരു സന്തോഷ വാർത്ത. പള്ളിയേതെന്ന് ഓർത്ത് വിഷമിക്കണ്ട. അഞ്ജു തന്നെ ഇക്കാര്യം വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഇടവക പള്ളിയായ കോട്ടയത്തെ പുതുപ്പള്ളി പള്ളിയിലാണ് താൻ പോകുന്നതെന്ന് അഞ്ജു മംഗ‌ളത്തിന് നൽകിയ അഭിമുഖത്തിൽ പറയു‌ന്നു. ബന്ധുനിയമന വിവാദത്തിൽ പെട്ട് ജയരാജൻ രാജിവെക്കേണ്ടി വന്ന വിഷയത്തിൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും ഈ സാഹചര്യത്തിൽ അദ്ദേഹത്തെ കുത്തിമുറിവേൽപ്പിക്കുന്നത് ശരിയല്ലെന്നും അഞ്ജു വ്യക്തമാക്കി.
 
സ്പോർട്സ് കൗൺസിലിൽ അനധികൃത നിയമനം നടത്തിയെന്ന പേരിൽ അഞ്ജുവിനെ അവഹേളിച്ച് പുറത്താക്കിയ മന്ത്രിക്ക് പെൺ‌ശാപമാണ് എറ്റെതെന്നും സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. അഴിമതി ആരോപണത്തിന്റെ പേരിലാണ് ജയരാജന്റെ രാജി എന്നത് ഇനിയുള്ള ദിവസങ്ങളിൽ പാർട്ടിക്ക് തലവേദന സൃഷ്ടിക്കും.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ തല മറച്ചിരിക്കണം, ഹിജാബ് നിയമം ലംഘിച്ചാൽ സ്ത്രീകളെ ചികിത്സിക്കാൻ ക്ലിനിക്കുകൾ ആരംഭിച്ച് ഇറാൻ

Manipur violence: മണിപ്പൂർ കത്തുന്നു, കലാപകാരികൾ 13 എംഎൽഎമാരുടെ വീടുകൾ തകർത്തു

ഇടവേളയ്ക്ക് ശേഷം വീണ്ടും വര്‍ധിച്ച് സ്വര്‍ണവില; പവന് കൂടിയത് 480 രൂപ

ബൈഡൻ പടിയിറങ്ങുന്നത് ഒരു മഹായുദ്ധത്തിന് കളമൊരുക്കികൊണ്ട്, റഷ്യക്കെതിരെ യു എസ് ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാൻ യുക്രെയ്ന് അനുമതി നൽകി!

കടുത്ത മലിനീകരണം, ഡൽഹിയിൽ ഓറഞ്ച് അലർട്ട്, സ്കൂളുകൾ ഓൺലൈനാക്കി, നിയന്ത്രണങ്ങൾ കർശനം

അടുത്ത ലേഖനം
Show comments