Select Your Language

Notifications

webdunia
webdunia
webdunia
webdunia

രമേശ് ചെന്നിത്തലയെ ചെയർമാനാക്കിയത് അറിഞ്ഞില്ലെന്ന് മാണി, കീഴ്വഴക്കം അനുസരിച്ചെന്ന് ഉമ്മൻ‌ചാണ്ടി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ യു ഡി എഫ് ചെയര്‍മാനാക്കിയത് ഘടകകക്ഷികളെ അറിയിക്കാതെയെന്ന് കെ എം മാണി. യു ഡി എഫ് ചെയര്‍മാനെ തീരുമാനിക്കാനുള്ള അവകാശം മുന്നണിയ്ക്ക് നേതൃത്വം പാര്‍ട്ടിക്കാണെന്നും പ്രഖ്യാപനത്തിന് ശേഷം മാത്രമാണ് രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തലയെ ചെയർമാനാക്കിയത് അറിഞ്ഞില്ലെന്ന് മാണി, കീഴ്വഴക്കം അനുസരിച്ചെന്ന്   ഉമ്മൻ‌ചാണ്ടി
, ശനി, 18 ജൂണ്‍ 2016 (17:38 IST)
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ യു ഡി എഫ് ചെയര്‍മാനാക്കിയത് ഘടകകക്ഷികളെ അറിയിക്കാതെയെന്ന് കെ എം മാണി. യു ഡി എഫ് ചെയര്‍മാനെ തീരുമാനിക്കാനുള്ള അവകാശം മുന്നണിയ്ക്ക് നേതൃത്വം പാര്‍ട്ടിക്കാണെന്നും പ്രഖ്യാപനത്തിന് ശേഷം മാത്രമാണ് രമേശ് ചെന്നിത്തല ചെയർമാൻ ആണെന്ന് അറിഞ്ഞതെന്നും മാണി വ്യക്തമാക്കി.
 
ഭരണനേതൃത്വവും സംഘടനാ നേതൃത്വവും ഭിന്നസ്വരത്തില്‍ സംസാരിച്ചത് ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നും ഇത് തിരഞ്ഞെടുപ്പില്‍ മുന്നണിയുടെ തളര്‍ച്ചയ്ക്ക് കാരണമായെന്നും മാണി പറഞ്ഞു. അതേസമയം, കീഴ്‌വഴ്ക്കം അനുസരിച്ചാണ് ചെന്നിത്തലയെ ചെയര്‍മാനാക്കിയതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
 
ചെയർമാൻ സ്ഥാനം ഉമ്മൻചാണ്ടി എറ്റെടുക്കണമെന്ന് ഘടകകക്ഷികളും യു ഡി എഫ് യോഗത്തിലും ആവശ്യപ്പെട്ടെങ്കിലും ഒരു സ്ഥാനവും വേണ്ട എന്ന് പറഞ്ഞ് മാറിനിൽക്കുകയായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ചെയർമാൻ സ്ഥാനവും രമേശ് ചെന്നിത്തല തന്നെ ഏറ്റെടുക്കട്ടെയെന്ന് ഹൈക്കമാൻഡ് തീരുമാനിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പരിശോധനാഫലങ്ങളിലെ വൈരുദ്ധ്യം; മണിയുടെ മരണത്തിലെ അന്വേഷണം കൂടുതല്‍ സങ്കീര്‍ണ്ണതയിലേക്ക്