അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്ന് ഉമ്മൻചാണ്ടി, എകെജിക്കെതിരായ നിലപാട് തെറ്റാണെന്ന് ഹസൻ; ബൽറാമിനെ തള്ളി കോൺഗ്രസ്

പടക്കളത്തിൽ ഏകനായി ബൽറാം

Webdunia
ഞായര്‍, 7 ജനുവരി 2018 (12:32 IST)
എകെജി ബാലപീഡകനാണെന്ന വിടി ബല്‍റാം എംഎല്‍എയുടെ പരാമര്‍ശത്തെ തള്ളി ഉമ്മന്‍ചാണ്ടി. എകെജിക്കെതിരായ പരാമര്‍ശം പരിധി കടന്നതാണെന്നും ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും അദേഹം വ്യക്തമാക്കി.
 
നേരത്തേ ബൽറാമിന്റെ പരാമര്‍ശം തെറ്റാണെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസനും വ്യക്തമാക്കിയിരുന്നു. ബല്‍റാം പറഞ്ഞത് കോണ്‍ഗ്രസ് നിലപാടല്ലെന്നും ഇക്കാര്യത്തിൽ ബല്‍റാമിൽ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നുവെന്നും ഹസൻ പറയുന്നു. വ്യക്തിപരമായ പരാമര്‍ശമെന്നായിരുന്നു ബൽറാമിന്റെ മറുപടി. എന്നാല്‍ വ്യക്തിപരമായി പോലും അങ്ങനെ പറയരുതെന്ന് ഹസന്‍ വ്യക്തമാക്കി. 
 
കെ. മുരളീധരന്‍ എംഎല്‍എയും ബല്‍റാമിനെ തള്ളി രംഗത്ത് എത്തിയിരുന്നു. വിവാദ പരാമര്‍ശം ശരിയായില്ല. ഇത്തരം പരാമര്‍ശം കോണ്‍ഗ്രസ് സംസ്‌കാരത്തിന് എതിരാണെന്നും മുരളീധരന്‍ വ്യക്തമാക്കിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

അടുത്ത ലേഖനം
Show comments