Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്ത് ഇന്നും മഴ കനക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 23 മെയ് 2024 (08:31 IST)
സംസ്ഥാനത്ത് ഇന്നും മഴ കനക്കും. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
മഞ്ഞ അലര്‍ട്ട്
 
കൂടാതെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗംഭീർ കാത്തിരിക്കണം, സിംബാബ്‌വെ പര്യടനത്തിൽ പരിശീലകനായി ലക്ഷ്മൺ, ടീം പ്രഖ്യാപനം ഉടൻ

മുഹമ്മദ് ഷമി-സാനിയ മിര്‍സ വിവാഹ വാര്‍ത്ത, പ്രതികരിച്ച് സാനിയ മിര്‍സയുടെ പിതാവ് ഇമ്രാന്‍ മിര്‍സ

കറി വയ്ക്കാന്‍ വാങ്ങുന്നത് പഴകിയ മീന്‍ ആണോ?

ബെഡ് കോഫി നിര്‍ത്തിക്കോ, ഇനി വെറും വയറ്റില്‍ ചൂടുവെള്ളം കുടിക്കാം

വിവാഹമോചന വാര്‍ത്തകള്‍ സത്യമല്ല, പ്രതികരണവുമായി ജയം രവിയുടെ ഭാര്യ ആരതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ജൂവലറിയിലേക്ക് കൊണ്ടുപോയ സ്വർണ്ണം കവർന്ന സംഭവം : 6 പേർ അറസ്റ്റിൽ

തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യുന മര്‍ദ്ദപാത്തി; അടുത്ത മൂന്ന് ദിവസം മഴ ശക്തമാകും

ജനറല്‍ ആശുപത്രി കാന്റീനിലെ ബിരിയാണിയില്‍ പുഴു; കാന്റീന്‍ പ്രവര്‍ത്തിക്കുന്നത് പോസ്റ്റുമോര്‍ട്ടം മുറിയോട് ചേര്‍ന്ന്

ശമ്പള പരിഷ്‌കരണം നടപ്പാക്കിയില്ല: തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ മില്‍മ ഡയറികളലിലും തൊഴിലാളികള്‍ പണിമുടക്കും

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം: മരണം 53 ആയി, ഏഴുപേര്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments