കോടീശ്വരനായ സോഷ്യലിസ്റ്റിനോട് കൂട്ടുകൂടിയ സിപിഎം നിലപാട് അഭിനന്ദനാര്‍ഹം; ജെഡിയുവിനെ ഇടതുമുന്നണിയിലേക്കെടുത്തതിന് പരിഹാസവുമായി പിസി ജോര്‍ജ്

Webdunia
ശനി, 13 ജനുവരി 2018 (16:19 IST)
ജെഡിയുവിന്റെ മുന്നണിമാറ്റവുമായി ബന്ധപ്പെട്ട സിപിഎം നിലപാടിനെ പരിഹസിച്ച് പി.സി.ജോര്‍ജ് എംഎല്‍എ രംഗത്ത്. ഇനി കെ.എം.മാണിയെക്കൂടി ഇടതുമുന്നണിയിലേക്കെടുത്താല്‍ ‘പിണറായി കൂട്ട് കള്ള മുന്നണി’ എന്ന് ഇടതുമുന്നണിയെ വിശേഷിപ്പിക്കാമെന്ന് പി.സി.ജോര്‍ജ് പരിഹസിച്ചു. കോടീശ്വരനായ സോഷ്യലിസ്റ്റുമായി ബന്ധമുണ്ടാക്കിയ സിപിഎം നിലപാട് അഭിനന്ദനാര്‍ഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
അതേസമയം, യുഡി‌എഫുമായുള്ള ഒൻപതു വർഷക്കാലത്തെ ബന്ധം അവസാനിപ്പിച്ച് മുന്നണി വിട്ട വീരേന്ദ്രകുമാറിനെതിരെ വിമര്‍ശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരനും രംഗത്തെത്തി‍. തങ്ങളുടെ സിറ്റിങ് സീറ്റ് വിട്ടുകൊടുത്ത് ജെഡിയുവിന് രാഷ്ട്രീയ അഭയം നല്‍കിയ മുന്നണിയാണ് യുഡി‌എഫ്. അന്ന് രണ്ടുവര്‍ഷം മാത്രമാണ് അവര്‍ മുന്നണിയോടൊപ്പം നിന്നതെന്നാണ് മുരളീധരന്‍ പറഞ്ഞത്.
 
നിലവില്‍ അവര്‍ ഇതേ മുന്നണിയോടൊപ്പം ഒമ്പത് വര്‍ഷം നിന്നു. അതൊരു വലിയകാര്യമാണെന്നും മുരളീധരന്‍ പരിഹസിച്ചു. ജെഡിയുവിന് സീറ്റ് കൊടുത്തതാണ് നേമത്ത് കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം തകരാന്‍ കാരണമായതെന്നും തിരുവനന്തപുരത്തെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മുരളീധരന്‍ പ്രതികരിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Gold Price Today: സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

Exclusive: മുഖ്യമന്ത്രി സ്ഥാനാര്‍ഥി പരിഗണന പട്ടികയില്‍ കെ.കെ.ശൈലജയും

സംസ്ഥാന പുരസ്‌കാരം നേടിയ മുസ്ലിം നാമധാരികളെ പരിഹസിച്ച് ബിജെപി നേതാവ് ഗോപാലകൃഷ്ണന്‍

വെള്ളമടിച്ച് ട്രെയിനില്‍ പോകാമെന്ന് കരുതേണ്ട; ബ്രത്തലൈസര്‍ പരിശോധനയുമായി റെയില്‍വെ

കണ്ണൂരില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് സംശയം, അമ്മയെ പോലീസ് ചോദ്യം ചെയ്യുന്നു

അടുത്ത ലേഖനം
Show comments