‘അറിയാവുന്ന ഇംഗ്ലീഷിലൊക്കെ ഞാനും തെറി വിളിച്ചു‘, രവി പൂജാരിയെ ഭയമില്ല, വരുന്നത് വരുന്നിടത്തുവച്ച് കാണാമെന്ന് പി സി ജോർജ്

Webdunia
വ്യാഴം, 7 ഫെബ്രുവരി 2019 (12:52 IST)
അധോലോക ഭീകരൻ രവി പൂജാരി പി സി ജോർജിനെ വിളിച്ചിരുന്നതായി ഇന്റലിജൻസ് വിഭാഗം നേരത്തെ കണ്ടെത്തിയിരുന്നു. രവി പൂജാരിക്കൊപ്പം ഒരു മലയാളി ഉണ്ടെന്നും ഭീഷണി കോളുകളിൽ ഒന്ന് മലയാളത്തിലായിരുന്നു എന്നുമാണ് പി സി ജോർജ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.
 
ജനുവരി 11, 12  തീയതികളിലാണ് രവി പൂജാരിയിനിന്നും ഇന്റർനെറ്റ് കോൾ വരുന്നത്. എന്നെയും രണ്ട് മക്കളെയും കൊല്ലുമെന്നായിരുന്നു ഭീഷണി. ഫ്രാങ്കോ മുളക്കലിന്റെ കേസിൽ ഇടപെട്ട് ഭിഷപ്പിനെ രക്ഷിച്ചതിലുള്ള ക്വട്ടേഷനാണിത്. ഒരു പൂജാരിയേയും ഭയമില്ല. വരുന്നത് വരുന്നിടത്തുവച്ച് കാണാം മക്കൾക്ക് രണ്ട് പേർക്കും സുരക്ഷ ഒരുക്കിയിട്ടുണ്ട് എന്നും പി സി വ്യക്തമാക്കി. 
 
നീ എന്തിനാണ് ഫ്രാങ്കോ മുളക്കലിനെ രക്ഷിച്ചത് എന്നായിരുന്നു രവി പൂജാരിയുടെ ചോദ്യം. അത് നീയെന്തിനാണ്  അന്വേഷിക്കുന്നത് എന്ന് ഞാനും തിരിച്ചുചോദിച്ചു. ഇംഗ്ലിഷിലും ഹിന്ദിയിലും മാറി മാറിയാണ് രവി പൂജാരി സംസാരിച്ചത് അറിയവുന്ന ഇംഗ്ലീഷിൽ ഞാനും തിരികെ തെറി വിളിച്ചു. പി സി ജോർജ് പറഞ്ഞു

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ യാഥാര്‍ത്ഥ കാരണം ദീപാവലിയാണോ

ശബരിമല സ്വര്‍ണക്കവര്‍ച്ച: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍ അറസ്റ്റില്‍

ചോദ്യം ചെയ്യലിന് ഹാജരായില്ല, അനിൽ അംബാനിയുടെ 1400 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ അമേരിക്ക പദ്ധതിയിട്ടോ! യുഎസ് സ്‌പെഷ്യല്‍ ഫോഴ്സ് ഓഫീസര്‍ ടെറന്‍സ് ജാക്സണ്‍ ധാക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

മദ്യപിച്ചുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചു: സുഹൃത്തിനെ പിക്കാസുകൊണ്ട് കൊലപ്പെടുത്തി

അടുത്ത ലേഖനം
Show comments