പി കെ ശശിക്കെതിരായ പീഡന പരാതി; വിഷയം ചര്‍ച്ച ചെയ്യാതെ സംസ്ഥാന കമ്മിറ്റിയുടെ ആദ്യ ദിനം

പി കെ ശശിക്കെതിരായ പീഡന പരാതി; വിഷയം ചര്‍ച്ച ചെയ്യാതെ സംസ്ഥാന കമ്മിറ്റിയുടെ ആദ്യ ദിനം

Webdunia
തിങ്കള്‍, 1 ഒക്‌ടോബര്‍ 2018 (10:07 IST)
പി കെ ശശിക്കെതിരായി യുവതി നൽകിയ പരാതിയിൽ നടപടിയെടുക്കാതെ സിപിഎം. ഇന്നലെ ആരംഭിച്ച സംസ്ഥാന കമ്മിറ്റി യോഗത്തിൽ പാർട്ടി ഇതുവരെയായി ഈ വിഷയം ചർച്ചചെയ്‌തില്ല. ഇന്നത്തെ യോഗത്തിൽ പരിഗണിക്കുമെന്നാണ് സൂചനകൾ.
 
അന്വേഷണ റിപ്പോർട്ട് പാർട്ടിക്ക് ലഭിച്ചില്ലെന്ന നിലപാടിലാണ് പാർട്ടി ഉള്ളത്. എന്നാൽ പാർട്ടി അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന് കൈമാറിയെന്നും വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് ഇത്തരത്തിലുള്ള നിലപാടുമായി പാർട്ടി മുന്നോട്ടുവരുന്നത്.
 
മന്ത്രി എ കെ ബാലനും പികെ ശ്രീമതിയും നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഇന്നത്തെ യോഗത്തില്‍ സമര്‍പ്പിക്കുകയാണെങ്കില്‍ ഇതിന്മേല്‍ ഇന്ന് തീരുമാനമെടുക്കുമെന്ന് പാര്‍ട്ടി നല്‍കുന്ന വിശദീകരണം. ഞായറാഴ്ച ചേര്‍ന്ന സി പി എം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പ്രളയാനന്തര പുനരധിവാസ, പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളാണ് ചര്‍ച്ച ചെയ്‌തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാരിന്റെ ആദ്യ തീരുമാനങ്ങള്‍ എന്തെല്ലാമാകണം, ഘടകകക്ഷികളോട് നിര്‍ദേശങ്ങള്‍ രേഖാമൂലം നല്‍കാന്‍ ആവശ്യപ്പെട്ട് വി ഡി സതീശന്‍

രണ്ട് വനിതകൾ മന്ത്രിസ്ഥാനത്തേക്ക്; വി.ടി.ബൽറാമിനെ പരിഗണിക്കില്ല

മിൽമ പാൽ ലിറ്ററിനു നാല് രൂപ വർധിക്കും

ധനകാര്യം മുഖ്യമന്ത്രിക്ക്? കണ്ണുവെച്ച് സതീശൻ

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഇന്ന് മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments