Webdunia - Bharat's app for daily news and videos

Install App

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താകുമെന്ന് സരിന്‍

അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് ഇന്നലെയാണ് സരിനെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് കെപിസിസി പുറത്താക്കിയത്

രേണുക വേണു
വെള്ളി, 18 ഒക്‌ടോബര്‍ 2024 (09:14 IST)
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെടുമെന്ന് പി.സരിന്‍. സിറ്റിങ് സീറ്റായ പാലക്കാട് കോണ്‍ഗ്രസ് ഇത്തവണ മൂന്നാം സ്ഥാനത്താകും. രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ യുഡിഎഫില്‍ ആശങ്കയുണ്ട്. ബിജെപിക്കൊപ്പമാണ് കേരളത്തിലെ കോണ്‍ഗ്രസ് എന്നും സരിന്‍ പറഞ്ഞു. 
 
അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് ഇന്നലെയാണ് സരിനെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് കെപിസിസി പുറത്താക്കിയത്. കേരളത്തിലെ കോണ്‍ഗ്രസിനു ബിജെപിയോടു മൃദു സമീപനമാണെന്ന് സരിന്‍ ആരോപിച്ചിരുന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനുള്ളില്‍ കലാപമുയരുമെന്നും സരിന്‍ പറഞ്ഞു. 
 
അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ മുസ്ലിം ലീഗില്‍ അതൃപ്തിയുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിഷ്പക്ഷ വോട്ടുകള്‍ പിടിക്കാന്‍ രാഹുലിന് സാധിക്കില്ലെന്ന് ലീഗ് വിലയിരുത്തുന്നു. ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കാന്‍ കഴിഞ്ഞ തവണ ഷാഫി പറമ്പിലിനു സാധിച്ചിരുന്നു. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിനു അത് സാധിക്കുമോ എന്ന സംശയമുണ്ടെന്ന് പാലക്കാട്ടെ ലീഗ് നേതൃത്വം ആശങ്കപ്പെടുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ബീച്ച് റിസോർട്ടിലെ നീന്തൽ കുളത്തിൽ 3 യുവതികൾ മുങ്ങിമരിച്ചു

സി.ബി.ഐ ചമഞ്ഞ് 3.15 കോടി തട്ടിയ സംഘത്തിലെ ഒരാൾ പിടിയിൽ

ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം: 40 കാരൻ അറസ്റ്റിൽ

പമ്പയിൽ നിന്ന് നിലയ്ക്കലിലേക്ക് പോയ KSRTC ബസ് തീപിടിച്ചു കത്തി നശിച്ചു

കൈക്കൂലി കേസിൽ കൃഷി അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

അടുത്ത ലേഖനം
Show comments