Webdunia - Bharat's app for daily news and videos

Install App

Pocso Case:പാലക്കാട് നിന്ന് കാണാതായ പോക്സോ കേസ് ഇരയെ ഗുരുവായൂരിൽ നിന്ന് കണ്ടെത്തി, ബന്ധുവിനെ കേസിൽ നിന്ന് രക്ഷിക്കാൻ കുട്ടിയെ കടത്തിയത് മാതാപിതാക്കൾ

Webdunia
ചൊവ്വ, 12 ജൂലൈ 2022 (17:27 IST)
പാലക്കാട് നിന്ന് കാണാതായ പോക്സോ കേസ് അതിജീവിതയെ ഗുരുവായൂരിൽ നിന്ന് മാതാപിതാക്കൾക്കൊപ്പം കണ്ടെത്തി. പതിനൊന്നുകാരിയായ പെൺകുട്ടിയെ മൊഴിമാറ്റിക്കുന്നതിൻ്റെ ഭാഗമായാണ് മാതാപിതാക്കൾ ഉൾപ്പടെയുള്ളവർ തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം.
 
പാലക്കാട് നിന്നുള്ള പ്രത്യേക പോലീസ് സംഘമാണ് ഗുരുവായൂരിനടുത്തുള്ള ലോഡ്ജിൽ വെച്ച് പെൺകുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ അടുത്ത ബന്ധുക്കളാണ് പോക്സോ കേസിലെ പ്രതികൾ. ഒരു വർഷം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിൻ്റെ വിചാരണ ഈ മാസം 16ന് ആരംഭിക്കാനിരിക്കെയാണ് മൊഴിമാറ്റുന്നതിനായി മാതാപിതാക്കൾ പെൺകുട്ടിയെ കടത്തിയത്.
 
മാതാപിതാക്കൾക്കൊപ്പം പോകാൻ താത്പര്യമില്ലെന്ന് നേരത്തെ കുട്ടി കോടതിയിൽ മൊഴി നൽകിയിരുന്നു. തുടർന്ന് മുത്തശ്ശിയുടെ സംരക്ഷണയിലാണ് കുട്ടി കഴിഞ്ഞിരുന്നത്. പ്രതികൾക്കൊപ്പമുള്ള നിലപാടായിരുന്നു കേസിൽ മാതാപിതാക്കൾ സ്വീകരിച്ചത്. അതിനാൽ കുട്ടിയുടെ സംരക്ഷണചുമതല മാതാപിതാക്കൾക്ക് ഒരു ഘട്ടത്തിലും ഉണ്ടായിരുന്നില്ല.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം, വിമാനസർവീസുകൾ റദ്ദാക്കി എയർ ഇന്ത്യയും ഇൻഡിഗോയും

ആണവായുദ്ധം കാണിച്ച് വിരട്ടേണ്ടെന്ന് മോദി, പ്രധാനമന്ത്രിയുടെ അഭിസംബോധനയ്ക്ക് പിന്നാലെ പാക് പ്രകോപനം, പത്തിടങ്ങളിൽ ഡ്രോണുകളെത്തി, തകർത്ത് ഇന്ത്യ

PM Narendra Modi Speech Live Updates: 'ഓപ്പറേഷന്‍ സിന്ദൂര്‍ കേവലമൊരു പേരല്ല, കോടികണക്കിനു മനുഷ്യരുടെ വികാരം'; പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പത്ത് പ്രധാന പരാമര്‍ശങ്ങള്‍

വ്യാജ ഡോക്ടര്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ചെയ്തതിനെ തുടര്‍ന്ന് എഞ്ചിനീയര്‍ മരിച്ചു

മരക്കൊമ്പ് വീഴുന്നതില്‍ നിന്ന് സഹോദരനെ രക്ഷിച്ചു; എട്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments