Webdunia - Bharat's app for daily news and videos

Install App

തളിർക്കെട്ടെ ഈ സ്‌നേഹപ്പൂമരം, പടരട്ടെ സ്‌നേഹവസന്തം; മൂലമറ്റം കോളേജിലെ ഈ വിദ്യാർഥികൾ തീർക്കുന്നത് നാളെയുടെ നന്മകൾ - കാണാതെ പോകരുത് ഇവരെ

മൂലമറ്റം കോളേജിലെ ഈ വിദ്യാർഥികൾ തീർക്കുന്നത് നാളെയുടെ നന്മകൾ - കാണാതെ പോകരുത് ഇവരെ

Webdunia
തിങ്കള്‍, 6 മാര്‍ച്ച് 2017 (13:39 IST)
വിവാദങ്ങളും വിപ്ലവ ശബ്ദങ്ങളും മാത്രമല്ല കാമ്പസുകളിൽ നിന്നുയരേണ്ടതെന്ന് തെളിയിക്കുകയാണ് മൂലമറ്റം സെന്റ് ജോസഫ് കോളേജ്. സ്‌റ്റുഡന്റ്സ് ഇനിഷ്യേറ്റീവ് പാലിയേറ്റീവ് കെയറിന്റെ (എസ്ഐപിസി) നേതൃത്വത്തിൽ നടത്തപ്പെടുന്ന മികവുറ്റ പ്രവർത്തനങ്ങളാണ് ഈ കാമ്പസിന്റെ അഭിമാനം വാനോളമുയർത്തുന്നത്.


 

കാമ്പസുകളെ അറിവിന്റെ വിളനിലമായി മാത്രം കാണരുത്. ഇവിടെ നിന്നും പടിയിറങ്ങുമ്പോൾ ബിരുദങ്ങൾക്കൊപ്പം സ്വന്തമാക്കേണ്ട ചില നല്ല മൂല്യങ്ങളുണ്ട്. പൗരബോധമുള്ള ഒരു സമൂഹത്തെ കെട്ടിപ്പെടുത്താൻ വിദ്യാഭ്യാസത്തിനെ സാധിക്കു. മികച്ച അധ്യാപകരുണ്ടെങ്കിൽ നിറയെ കുട്ടികളുമുണ്ടെന്ന തത്വത്തെ മുറുകെ പിടിക്കുന്ന ഇക്കാലത്ത് വിദ്യാർഥികൾ ചെയ്യാൻ മടിക്കുന്ന ഒരുകൂട്ടം നല്ല പ്രവർത്തികൾ നടപ്പാക്കുകയാണ് ഇടുക്കിയുടെ കവാടമായ മൂലമറ്റത്തെ ഈ കാമ്പസ്.


 


വിഷമതകളും കഷ്‌ടതകളും അനുഭവിക്കുന്ന പ്രായം ചെന്ന രോഗികൾക്ക് കൈത്താങ്ങാവുകയാണ് രണ്ട് വർഷമായി കാമ്പസിൽ പ്രവർത്തിച്ചുവരുന്ന സ്‌റ്റുഡന്റ്സ് ഇനിഷ്യേറ്റീവ് പാലിയേറ്റീവ് കെയർ യൂണിറ്റ്. എന്തിനും ഏതിനും ഓടിയെത്തുന്ന ഒരുകൂട്ടം വിദ്യാർഥികളണ് ഈ സംഘടനയുടെ ശക്തി. ശാരീരിക വെല്ലുവിളികൾ നേരിടുന്നവരെ പൊതുസമൂഹം അകറ്റി നിർത്തുമ്പോൾ അവർക്കായി ഒരു വേദിയുണ്ടാക്കി പോയ്‌മറഞ്ഞ നല്ല നാളുകളുടെ ഓർമ്മയുണർത്താൻ ഈ കൊച്ചു യൂണീറ്റിനായി എന്നത് പ്രശംസനീയമണ്.


ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കായി കോളേജിൽ നടത്തിയ കലാകായികമേള 'ഫ്ലോറൻസ് 2017 ' സംസ്ഥാനതലത്തിൽ കൈയ്യടി നേടി. വീൽചെയർ ഓട്ടമൽസരം ഫ്ലാഗ് ഓഫ് ചെയ്‌തുകൊണ്ട് കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ജിൽസൺ ജോൺ സിഎംഐ ആണ് മേള ഉദ്ഘാടനം ചെയ്‌തത്.

ഇടുക്കി ജില്ലയുടെ വിവിധ പഞ്ചായത്തുകളിൽ നിന്നായി നൂറോളം പാലിയേറ്റീവ് രോഗികൾ ശനി, ഞായർ ദിവസങ്ങളിൽ നടന്ന മേളയിൽ പങ്കെടുത്തു. വാർദ്ധക്യത്തിന്റെ തളർച്ചകൾ മറന്ന് എല്ലാവരും ആവേശത്തോടെ മൽസരങ്ങളിൽ പങ്കെടുത്തതോടെ ഒരിക്കൽ കൂടി ആ മുഖങ്ങളില്‍ ചിരികൾ മടങ്ങിയെത്തി. സ്‌ത്രീകളടക്കമുള്ളവർ മടി കൂടാതെ മുന്നോട്ടു വന്നതോടെ മേള സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും കൂട്ടായ്‌മയായി.



കോളേജിലെ എസ്ഐപിസി, എൻ എസ് എസ്, എം എസ് ഡബ്ലു ഡിപ്പാർട്ട്മെന്റ് എന്നിവയ്‌ക്കെപ്പം ആരോഗ്യവകുപ്പും സജീവമായി മേളയ്ക്കൊപ്പം നിന്നു. എസ് ഐ പിസിയുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങളണ് നടക്കുന്നത്. വീൽ ചെയർ രോഗികൾക്കായി വിനോദയാത്രകൾ, വീൽ ചെയർ വിതരണം, ഭക്ഷണപ്പൊതി വിതരണം, അഗതിമന്ദിര സന്ദർശനങ്ങൾ, കിടപ്പുരോഗികൾക്കായി ഹോം കെയർ എന്നിവ മുടക്കം കൂടാതെ നടക്കുന്നു.



കോളേജുകളിൽ നിന്ന് സമരശബ്ദങ്ങൾ ഉയരുന്ന ഇക്കാലത്ത് സെന്റ് ജോസഫ് കോളേജിലെ എസ്ഐപിസി നടത്തുന്ന ഈ നല്ല പ്രവർത്തികൾ ശ്രദ്ധയാകർഷിക്കുകയാണ്. സോഷ്യൽ മീഡിയകളിൽ 'ഫ്ലോറൻസ് 2017'നെ പ്രശംസിച്ചും പിന്തുണയർപ്പിച്ചും ആയിരങ്ങളാണ് രംഗത്തെത്തിയത്. പഠന നിലവാരവും വിവാദങ്ങളും കൊണ്ടുമാത്രമല്ല കാമ്പസ് തിളങ്ങി നിൽക്കേണ്ടതെന്ന് വ്യക്തമാക്കി തരുന്ന ഈ കുട്ടികളും അധികൃതരും വരും തലമുറയ്‌ക്ക് മികച്ച ഒരു പാത ഒരുക്കുകയുമണ്.

മേളയുടെ കൂടുതല്‍ ചിത്രങ്ങള്‍:-




 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം :ലഹരിക്കെതിരെ റീൽസെടുക്കു, സമ്മാനമായി 10,000 രൂപ

കോഴിക്കോട് എള്ളിക്കാംപ്പാറയിലെ നേരിയ ഭൂചലനം:ആശങ്കയിൽ നാട്, വിദഗ്ധ സംഘം പരിശോധനയ്ക്കെത്തും

റബ്ബർ ഷീറ്റ് മോഷണം: സൈനികൻ അറസ്റ്റിൽ

സ്വന്തം ചരമവാർത്ത നൽകി മുങ്ങിയ മുക്കുപണ്ടം തട്ടിപ്പു കേസിലെ പ്രതി പിടിയിൽ

Hyderabad Fire: ഹൈദരാബാദിൽ വൻ തീപിടുത്തം: 17 പേർ മരിച്ചു, 15 പേർക്ക് ഗുരുതരമായ പരുക്ക്

അടുത്ത ലേഖനം
Show comments