Webdunia - Bharat's app for daily news and videos

Install App

ഒന്നുമറിയാത്ത പാവം; പാമോലിന്‍ അഴിമതി കേസില്‍ ഉമ്മൻചാണ്ടിക്ക് പങ്കില്ലെന്ന് സർക്കാർ കോടതിയില്‍

പാമോലിന്‍ കേസില്‍ ഉമ്മൻചാണ്ടിയ്‌ക്ക് പങ്കില്ലെന്ന് സർക്കാർ അഭിഭാഷകൻ

Webdunia
ബുധന്‍, 17 ഓഗസ്റ്റ് 2016 (21:04 IST)
വിവാദമായ പാമോലിൻ അഴിമതി കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അനുകൂലിച്ച് സർക്കാർ. കേസിൽ ഉമ്മൻചാണ്ടിയ്‌ക്ക് പങ്കില്ലെന്ന് സർക്കാർ അഭിഭാഷകൻ തിരുവനന്തപുരം വിജിലൻസ് കോടതിയില്‍ വ്യക്തമാക്കി. അദ്ദേഹത്തിന് കേസില്‍ പങ്കുള്ളതായി കണ്ടെത്താനായിട്ടില്ലെന്നാണ് അഭിഭാഷകൻ കോടതിയെ അറിയിച്ചത്.

കേസിലെ പ്രതി പിജെ തോമസിന്റെ വിടുതൽ ഹർജി വാദത്തിനിടെയാണ് പ്രോസികൂഷന്റെ പരാമർശം. ഇതുവരെ കേസിൽ നടത്തിയ മൂന്ന് അന്വേഷണത്തിന്റെ റിപ്പോർട്ടും പ്രോസികൂഷൻ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. രണ്ട് അന്വേഷണത്തിലും ഉമ്മൻചാണ്ടി പ്രതിയായിരുന്നില്ല.

1991-92 കാലത്ത് കെ കരുണാകരൻ സർക്കാർ രാജ്യാന്തര വിപണിയിലെ വിലയേക്കാളധികം നൽകി ഒരു മലേഷ്യൻ കമ്പനിയിൽനിന്ന് പാമൊലിൻ ഇറക്കുമതി ചെയ്തതിലൂടെ സംസ്ഥാനത്തിന് രണ്ടു കോടിയിലധികം രൂപ നഷ്ടം സംഭവിച്ചുവെന്നായിരുന്നു കേസ്. അഴിമതി ആരോപണം നടക്കുമ്പോൾ ധനമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി കേസിലെ 23മത്  സാക്ഷിയാണ്.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather Live Updates, July 2: ന്യൂനമര്‍ദ്ദം, ജൂലൈ അഞ്ച് വരെ ഒറ്റപ്പെട്ട ശക്തമായ മഴ; മൂന്നിടത്ത് യെല്ലോ അലര്‍ട്ട്

VS Achuthanandan: വി.എസ് ഗുരുതരാവസ്ഥയില്‍ തുടരുന്നു; ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്റര്‍ സഹായത്തില്‍

സംസ്ഥാനത്ത് മഴയിലും ശക്തമായ കാറ്റിലും കെഎസ്ഇബിക്ക് നഷ്ടം 210.51 കോടി

ടിക്കറ്റ് ബുക്കിംഗ്, ട്രെയിന്‍ ട്രാക്കിംഗ്, പരാതികള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ക്കായി റെയില്‍വേയുടെ ഏകീകൃത റെയില്‍വണ്‍ ആപ്പ്

ഇസ്രയേലിനെ നേരിടാന്‍ ചൈനയുടെ ജി-10സി യുദ്ധവിമാനങ്ങള്‍ ഇറാന്‍ വാങ്ങുന്നു; റഷ്യയുമായുള്ള കരാര്‍ റദ്ദാക്കി

അടുത്ത ലേഖനം
Show comments