Webdunia - Bharat's app for daily news and videos

Install App

പാമോലിന്‍ കേസും ടിഎച്ച് മുസ്തഫയുടെ ഹര്‍ജിയും വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും

പാമോലിന്‍ കേസ് വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും; ടിഎച്ച് മുസ്തഫ നല്‍കിയ ഹര്‍ജിയും പരിഗണനയ്ക്ക്

Webdunia
വെള്ളി, 12 ഓഗസ്റ്റ് 2016 (08:42 IST)
പാമോലിന്‍ അഴിമതി കേസ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍മന്ത്രി ടിഎച്ച് മുസ്തഫ നല്‍കിയ ഹര്‍ജിയും ഇന്ന് കോടതി പരിഗണനക്കും. ഹര്‍ജി അനുവദിക്കരുത് എന്ന നിലപാടായിരിക്കും വിജിലന്‍സ് കോടതിയില്‍ സ്വീകരിക്കുക. 
 
നേരത്തെ തൃശ്ശൂര്‍ വിജലന്‍സ് കോടതിയുടെ പരിഗണനക്ക് ഇരുന്ന കേസ് ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് തിരുവനന്തപുരത്തെ കോടതിയിലേക്ക് മാറ്റിയത്. ജൂണ്‍ 17നാണ് ഹൈക്കോടതി കേസ് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ പരിഗണനയ്ക്ക് വിട്ടത്.
 
മുന്‍മന്ത്രി ടിഎച്ച് മുസ്തഫ അടക്കം അഞ്ച് പ്രതികളാണ് കേസില്‍ വിചാരണ നേരിടുന്നത്. ടിഎച്ച് മുസ്തഫ, ജിജി തോംസണ്‍, പിജെ തോമസ്, പാമോലിന്‍ ഇറക്കുമതിക്ക് അനുമതി നല്‍കിയ പവര്‍ ആന്റ് എനര്‍ജി കോര്‍പ്പറേഷന്‍, ചെന്നൈ മാലാ ട്രേഡിംഗ് കോര്‍പ്പറേഷന്‍ എന്നിവയുടെ പ്രതിനിധികളായ സദാഷിവന്ഡ, ശിവരാമകൃഷ്ണന്‍ എന്നിവരാണ് പ്രതികള്‍. 
 
കേസില്‍ എത്രയും വേഗം വിചാരണ നടപടികള്‍ തുടങ്ങണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു തുടര്‍ന്ന് തൃശൂര്‍ വിജിലന്‍സ് കോടതി പ്രതികളോട് നേരിട്ട് ഹാജരാകാനും വിചാരണ നടപടികള്‍ വൈകിപ്പിക്കാനാകില്ലെന്നും കോടതി പറഞ്ഞിരുന്നു.
 
 
 
 
 
 
 
 

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക്കിസ്ഥാന്‍ വെള്ളം കിട്ടാതെ കഷ്ടപ്പെടും; സിന്ധു നദീജല കരാര്‍ ഒരിക്കലും പുനസ്ഥാപിക്കില്ലെന്ന് അമിത് ഷാ

ഗുളികയിൽ ലോഹകഷണം :ബാലാവകാശ കമ്മീഷൻ കേസെടുത്തു

'പൂമാല ഞാൻ വാങ്ങി തരാം'; സവാദിന്റെ അറസ്റ്റ് പടക്കം പൊട്ടിച്ച് ആഘോഷിച്ച് മസ്താനി

ഇസ്രയേല്‍ സൈന്യത്തിന്റെ ഇഷ്ട ഭക്ഷണം എന്താണ്; മദ്യം കുടിക്കുമോ

വയറുവേദനയുടെ കാരണം സമ്മര്‍ദ്ദമാണെന്ന് ഡോക്ടര്‍; എട്ടുമാസത്തിന് ശേഷം കാന്‍സര്‍ ബാധിച്ച് യുവാവ് മരിച്ചു

അടുത്ത ലേഖനം
Show comments