പാനൂർ പീഡനക്കേസ്; 'പെൺകുട്ടിയുമായി പല സ്ഥലങ്ങളിലും എത്താൻ ആവശ്യപ്പെട്ടു' - വെളിപ്പെടുത്തലുമായി കുടുംബം

അനു മുരളി
വ്യാഴം, 16 ഏപ്രില്‍ 2020 (10:41 IST)
പാലത്തായിൽ നാലാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബിജെപി നേതാവും അധ്യാപകനുമായ പത്മരാജനെതിരെ ഗുരുതര ആരോപണവുമായി വിദ്യാർത്ഥിനിയുടെ സഹപാഠി എത്തിയിരുന്നു. ഇപ്പോഴിതാ, സംഭവത്തിൽ പൊലീസിനെതിരെ വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം.
 
പെൺകുട്ടിയുമായി പല സ്ഥലങ്ങളിലും എത്താൻ പോലീസ് ആവശ്യപ്പെട്ടെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ഇത് കുട്ടിയില്‍ സമ്മര്‍ദ്ദമുണ്ടാക്കിയതായി കുടുംബം ചൂണ്ടിക്കാട്ടി. പൊലീസും പ്രതിയും ഒത്തുകളിക്കുകയാണെന്ന ആരോപണത്തെ ആക്കം കൂട്ടുന്നതാണ് കുടുംബത്തിന്റെ വെളിപ്പെടുത്തൽ. 
 
സംഭവം വിവാദമായതോടെ ഇന്നലെയാണ് പൊയിലൂരിലുള്ള ഒരു ബന്ധുവിന്‍റെ വീട്ടില്‍ നിന്ന് പത്മരാജനെ പൊലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 17ന് ഇയാള്‍ക്കെതിരെ പോക്സോ കേസ് ചുമത്തി കേസെടുത്തിരുന്നു. ഇതിനു പിന്നാലെ പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ചിരുന്നു. പക്ഷേ, ഇയാളെ രക്ഷിക്കാൻ പൊലീസ് ഒത്തുകളിച്ചുവെന്ന ആരോപണം ശക്തമായതോടെയാണ് പൊലീസിനു ഇയാളെ അറസ്റ്റ് ചെയ്യേണ്ടി വന്നത്. 
 
പത്മരാജനെതിരെ പോക്സോ കേസ് ചുമത്തി കേസെടുത്തിട്ടും ഇയാളെ അറസ്റ്റ് ചെയ്യാതെ ഇരയായ പെൺകുട്ടിയെ ആവര്‍ത്തിച്ചു ചോദ്യം ചെയ്യാനാണ് പോലീസ് ശ്രമിച്ചതെന്നായിരുന്നു പരാതി. കുട്ടിയെ വീണ്ടും വീണ്ടും ചോദ്യം ചെയ്ത് മാനസികമായി തളര്‍ത്താനാണ് നീക്കമെന്നും പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

അനാശാസ്യ പ്രവര്‍ത്തനത്തിന് അറസ്റ്റിലായ സ്ത്രീയെ ഡിവൈഎസ്പി ലൈംഗികമായി പീഡിപ്പിച്ചു; സിഐയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

തദ്ദേശ തിരെഞ്ഞെടുപ്പ്: പോളിങ്, ഫലപ്രഖ്യാപന ദിവസങ്ങളിൽ സംസ്ഥാനത്ത് മദ്യവില്പനയില്ല

ശബരിമലയില്‍ ഗുരുതരമായ വീഴ്ച; വഴിപാടിനുള്ള തേന്‍ ഫോര്‍മിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്‌നറുകളില്‍

Imran Khan: ഇമ്രാന്‍ ഖാന്‍ സുരക്ഷിതനെന്ന് ജയില്‍ അധികൃതര്‍; വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം

വിമത സ്ഥാനാര്‍ത്ഥിക്ക് വധഭീഷണി മുഴക്കിയ സിപിഎം നേതാവിനെതിരെ കേസ്

അടുത്ത ലേഖനം
Show comments