Webdunia - Bharat's app for daily news and videos

Install App

കണ്ടപ്പോള്‍ മനസിലായില്ല, തിരിച്ചറിഞ്ഞപ്പോള്‍ ‘പറന്നു പോയി’; പറക്കും തളിക ബിജുവിനു മുന്നില്‍ നാണംകെട്ട് പൊലീസ്

പരിക്കേറ്റ നിലയില്‍ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് കുപ്രസിദ്ധ കുറ്റവാളിയെ

Webdunia
ചൊവ്വ, 8 മെയ് 2018 (17:48 IST)
തിരുവനന്തപുരം: പരിക്കേറ്റ നിലയിൽ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് പറക്കും തളിക ബിജുവെന്ന് അറിയപ്പെടുന്ന കുപ്രസിദ്ധ കുറ്റവാളിയെ. ആളെ തിരിച്ചറിഞ്ഞ പൊലീസ് തിരിച്ചെത്തിയപ്പോഴേക്കും പ്രതി  ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ടു.
 
ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം. തലയ്ക്കു വെട്ടേറ്റ ബിജുവിനെ പൊലീസ് സംഘം ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവത്തിൽ പരാതിയില്ലെന്ന് ഇയാള്‍ വ്യക്തമാക്കിയതിനാല്‍ മൊഴിയെടുക്കാതെ പൊലീസ് മടങ്ങി. 
 
പൊലീസിന് തിരിച്ചറിയാന്‍ കഴിയാതെ പോയതാണ് കുപ്രസിദ്ധ മോഷ്‌ടാവും നിരവധി കേസുകളിലെ പിടികിട്ടാപുള്ളിയുമായ ബിജുവിന് രക്ഷയായത്. 
 
ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് പറക്കും തളിക ബിജുവിനെയാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് മിനിറ്റുകള്‍ക്കകം തിരിച്ചെത്തിയെങ്കിലും ഇയാള്‍ രക്ഷപ്പെട്ടിരുന്നു. ഇതോടെയാണ് വിഷയത്തില്‍ പൊലീസ് മലക്കം മറിഞ്ഞത്. 
 
മര്‍ദനമേറ്റ സ്ഥലത്തു നിന്നു പൊലീസ് എത്തും മുമ്പേ ബിജു രക്ഷപ്പെട്ടെന്നായിരുന്നു ഉന്നത ഉദ്യോഗസ്ഥരോട് ആദ്യം വിളപ്പില്‍ശാല പൊലീസ് പറഞ്ഞത്. എന്നാല്‍ പൊലീസാണ് ആശുപത്രിയിലെത്തിച്ചതെന്ന വാദത്തില്‍ നാട്ടുകാര്‍ ഉറച്ചുനിന്നതോടെ പൊലീസ് കുഴപ്പത്തിലായി. 
 
പല കേസുകളിലും വാറന്റ് നിലനില്‍ക്കുന്നതിനാലാണ് ബിജു ആശുപത്രിയിൽ നിന്ന് മുങ്ങിയതെന്നാണ് വിവരം. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് നെടുമങ്ങാട് ഡിവൈഎസ്പി ബി അനില്‍കുമാര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്തുകൊണ്ട് ബിജെപിക്കെതിരെ മത്സരിക്കുന്നില്ല, കാരണം തുറന്ന് പറഞ്ഞ് പ്രിയങ്ക ഗാന്ധി

തൃശൂർ. പ്രവാസിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കണ്ണർ സ്വദേശി പോലീസ് പിടിയിലായി

ഹോസ്റ്റലിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

മദ്യലഹരിയിൽ ട്രാൻസ് ഫോമറിൽ കയറിയ ആൾ വൈദ്യുതാഘാതമേറ്റു മരിച്ചു

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

അടുത്ത ലേഖനം
Show comments