Webdunia - Bharat's app for daily news and videos

Install App

മലയാളത്തിന് ഇത് അഭിമാന നിമിഷം; ഗോ​വ ഫെ​സ്റ്റി​വ​ലി​ൽ മി​ക​ച്ച ന​ടിയായി പാര്‍വതി - പുരസ്കാരം ‘ടേക്ക് ഓഫി’ലെ അഭിനയത്തിന്

ഗോവ രാജ്യാന്തര ചലച്ചിത്രമേള; പാർവതി മികച്ച നടി, മലയാളത്തിന്റെ അഭിമാനമായി ടേക്ക് ഓഫ്

Webdunia
ചൊവ്വ, 28 നവം‌ബര്‍ 2017 (18:01 IST)
ഗോവയില്‍ നടന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച നടിക്കുള്ള പുരസ്ക്കാരത്തിനര്‍ഹയായി പാർവതി. മ​ഹേ​ഷ് നാ​രാ​യ​ണ​ൻ സംവിധാനം ചെയ്ത ചി​ത്രമായ ടേ​ക്ക് ഓ​ഫി​ലെ സ​മീ​ര എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പിച്ചതിനാണ് പാ​ർ​വ​തിയ്ക്ക് പു​ര​സ്കാ​രം ലഭിച്ചത്.  ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിച്ച ഏകചിത്രമായിരുന്നു മഹേഷ് നാരായണന്റെ ടേക്ക് ഓഫ് എന്നതും ശ്രദ്ധേയമായി. 
 
ഇതാദ്യമായാണ് ഗോ​വ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യി​ൽ ഒ​രു മ​ല​യാ​ള ന​ടി മി​ക​ച്ച ന​ടി​ക്കു​ള്ള പു​ര​സ്കാ​രം സ്വന്തമാക്കുന്നത്. നി​ര​വ​ധി ലോ​ക സി​നി​മ​ക​ളോ​ടു മ​ത്സ​രി​ച്ചായിരുന്നു പാര്‍വതിയുടെ ഈ പു​ര​സ്കാ​ര നേട്ടം. തനിക്ക് ലഭിച്ച പുരസ്‌ക്കാരം മരിച്ചുപോയ സംവിധായകന്‍ രാജേഷ് പിള്ളയ്ക്കും കേരളത്തിലെ എല്ലാ നഴ്‌സുമാര്‍ക്കും സമര്‍പ്പിക്കുന്നതായി പുരസ്‌ക്കാരം ഏറ്റുവാങ്ങിക്കൊണ്ട് പാര്‍വതി പറഞ്ഞു.
 
2014ൽ ​ആ​ഭ്യ​ന്ത​ര യു​ദ്ധമുണ്ടായ​കാ​ല​ത്ത് ഇ​റാ​ഖി​ൽ കു​ടു​ങ്ങി​യ 19 ന​ഴ്സു​മാ​രെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെട്ടതായിരുന്നു ടേ​ക്ക് ഓ​ഫി​ന്‍റെ ക​ഥ. യു​ദ്ധ​ഭൂ​മി​യി​ൽ കു​ടു​ങ്ങി​പ്പോ​യ ഇ​ന്ത്യ​ൻ ന​ഴ്സു​മാ​രു​ടെ ക​ഥ പ​റ​യു​ന്ന സി​നി​മ​യി​ൽ പാ​ർ​വ​തി​യാ​ണ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​ത്. പി.​വി ഷാ​ജി​കു​മാ​റാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ എ​ഴു​തി​യ​ത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നിപ ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ പരിശോധനാഫലം നെഗറ്റീവ്

വീണക്കെതിരായ അന്വേഷണം പിണറായി വിജയന്റെ ഇമേജ് വര്‍ദ്ധിപ്പിക്കുമെന്ന് എകെ ബാലന്‍

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്ത് ഗർഭഛിദ്രം നടത്തി,വിവാഹിതരാണെന്ന വ്യാജക്ഷണക്കത്തുകൾ തയ്യാറാക്കി

ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‍ലീമ സുൽത്താനയുടെ കൂടുതൽ ഇടപാടുകളുടെ വിവരങ്ങൾ പുറത്ത്,ലഹരിക്ക് പുറമേ സിനിമ താരങ്ങളുമായി പെൺവാണിഭ ഇടപാടുകൾ നടത്തി

അടുത്ത ലേഖനം
Show comments