Webdunia - Bharat's app for daily news and videos

Install App

ഒരു മാതിരി മറ്റേടത്തെ പണി കാണിക്കരുത്; നടുറോഡില്‍ വെച്ച് പൊലീസ് സംഘത്തോട് പൊട്ടിത്തെറിച്ച് പിസി ജോര്‍ജ് - പ്രശ്‌നം നിസാരമല്ല

ഒരു മാ ഒരു മാതിരി മറ്റേടത്തെ പണി കാണിക്കരുതെന്ന് പിസി ജോര്‍ജ്; അന്തം വിട്ട് പൊലീസ് സംഘംതിരി മറ്റേടത്തെ പണി കാണിക്കരുതെന്ന് പിസി ജോര്‍ജ്; അന്തം വിട്ട് പൊലീസ് സംഘം

Webdunia
ബുധന്‍, 1 ഫെബ്രുവരി 2017 (15:15 IST)
സ്‌റ്റേഷന് തൊട്ടടുത്ത് അപകടമുണ്ടായിട്ടും എത്താതിരുന്ന പൊലീസ് സംഘത്തെ പരസ്യമായി വിമര്‍ശിച്ച് പിസി ജോര്‍ജ്. കോട്ടയം കറുകച്ചാല്‍ സ്‌റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരെയാണ് നടുറോഡില്‍ വെച്ച് പൂഞ്ഞാര്‍ എംഎല്‍എ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.

ചങ്ങനാശേരിയില്‍ നിന്ന് മടങ്ങുന്ന വഴി റോഡില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കള്‍ ഗുരുതരമായി പരുക്കേറ്റ് കിടക്കുന്നത് എംഎല്‍എ കാണുന്നത്. ഉടന്‍ തന്നെ യുവാക്കളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സംഭവസ്ഥലത്ത് പൊലീസ് ഇതുവരെ എത്തിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞതോടെ ജോര്‍ജ് പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചെങ്കിലും എസ് ഐയും സംഘവും പെട്രോളിംഗിലാണെന്ന അറിയിപ്പാണ് ലഭിച്ചത്.

സിഐ ഓഫീസിലേക്ക് വിളിച്ചിട്ടും അനുകൂലമായ മറുപടി ഒന്നും ലഭിക്കാതിരുന്ന പിസി ഐജിയുമായി ഫോണില്‍ ബന്ധപ്പെട്ടതോടെയാണ് പൊലീസ് സംഘം അപകടസ്ഥലത്ത് എത്തിയത്.

സംഭവസ്ഥലത്ത് എത്തിയ പൊലീസ് സംഘത്തെ വിമര്‍ശിക്കുന്നതില്‍ പിസി ജോര്‍ജ് ഒട്ടും പിശുക്ക് കാണിച്ചില്ല. എന്തു കൊണ്ട് അപകടസ്ഥലത്ത് എത്തിയില്ല എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാതിരുന്നതിനാല്‍ അതൃപ്‌തനായ ജോര്‍ജ് ഒരുമാതിരി മറ്റേടത്തെ പണി കാണിക്കരുതെന്ന് പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. ജനപ്രതിനിധിയായ താന്‍ പറഞ്ഞിട്ട് ഇവന്‍‌മാര്‍ ഇങ്ങനെയാണെങ്കില്‍ സാധരണക്കാന്റെ അവസ്ഥ എന്തായിരിക്കുമെന്നും ചോദിച്ചിട്ടാണ് അദ്ദേഹം പോയത്.

വായിക്കുക

ഗംഭീർ കാത്തിരിക്കണം, സിംബാബ്‌വെ പര്യടനത്തിൽ പരിശീലകനായി ലക്ഷ്മൺ, ടീം പ്രഖ്യാപനം ഉടൻ

മുഹമ്മദ് ഷമി-സാനിയ മിര്‍സ വിവാഹ വാര്‍ത്ത, പ്രതികരിച്ച് സാനിയ മിര്‍സയുടെ പിതാവ് ഇമ്രാന്‍ മിര്‍സ

കറി വയ്ക്കാന്‍ വാങ്ങുന്നത് പഴകിയ മീന്‍ ആണോ?

ബെഡ് കോഫി നിര്‍ത്തിക്കോ, ഇനി വെറും വയറ്റില്‍ ചൂടുവെള്ളം കുടിക്കാം

വിവാഹമോചന വാര്‍ത്തകള്‍ സത്യമല്ല, പ്രതികരണവുമായി ജയം രവിയുടെ ഭാര്യ ആരതി

എല്ലാം കാണുക

ഏറ്റവും പുതിയത്

POL - APP, Kerala Police: അപകടകരമായ സാഹചര്യത്തില്‍ SOS ബട്ടണ്‍ ക്ലിക്ക് ചെയ്യുക; നിര്‍ദേശവുമായി കേരള പൊലീസ്

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം; കോഴിക്കോട് ചികിത്സയിലിരുന്ന 13കാരി മരിച്ചു

മൊത്തത്തില്‍ 'ചോര്‍ച്ച'യാണല്ലോ ! മഴ ശക്തമായാല്‍ രാമക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടക്കില്ലെന്ന് മുഖ്യ പുരോഹിതന്‍

പക്ഷിപ്പനി: ആലപ്പുഴയിലെ വിവിധ ഭാഗങ്ങളില്‍ വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം എന്നിവ നിരോധിച്ചു

സുവര്‍ണ ക്ഷേത്രത്തിന് മുന്നില്‍ യോഗ ചെയ്ത ഇന്‍ഫ്‌ളുവന്‍സറായ യുവതിക്ക് വധഭീഷണി, പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി

അടുത്ത ലേഖനം
Show comments