Webdunia - Bharat's app for daily news and videos

Install App

പൂഞ്ഞാറിൽ ജയിച്ച് വന്നാലും പി സി ജോർജ്ജിനെ വേണ്ട, മാണിയുടെ നിലപാട് അദ്ദേഹത്തിന് തന്നെ തിരിച്ചടിയാകുമെന്ന് വൈക്കം വിശ്വൻ

പി സി ജോർജ്ജ് പൂഞ്ഞാറിൽ ജയിച്ചാലും എൽ ഡി എഫിന് അദ്ദേഹത്തെ വേണ്ടെന്ന് എൽ ഡി എഫ് കൺ‌വീനർ വൈക്കം വിശ്വൻ വ്യക്തമാക്കി. സ്വതന്ത്രനായി മത്സരിച്ച് ജയിച്ചാൽ സ്വതന്ത്രനായി തന്നെ തുടർന്നാൽ മതിയെന്നും വൈക്കം വ്യക്തമാക്കി. അതോടൊപ്പം പാല നിയോജക മണ്ഡലത്തിൽ കെ എം മ

Webdunia
ബുധന്‍, 18 മെയ് 2016 (10:25 IST)
പി സി ജോർജ്ജ് പൂഞ്ഞാറിൽ ജയിച്ചാലും എൽ ഡി എഫിന് അദ്ദേഹത്തെ വേണ്ടെന്ന് എൽ ഡി എഫ് കൺ‌വീനർ വൈക്കം വിശ്വൻ വ്യക്തമാക്കി. സ്വതന്ത്രനായി മത്സരിച്ച് ജയിച്ചാൽ സ്വതന്ത്രനായി തന്നെ തുടർന്നാൽ മതിയെന്നും വൈക്കം വ്യക്തമാക്കി. അതോടൊപ്പം പാല നിയോജക മണ്ഡലത്തിൽ കെ എം മാണി പരാജയപ്പെടുമെന്നും മാണിയുടെ നിലപാടുകൾ അദ്ദേഹത്തിന് തന്നെ തിരിച്ചടിയാകുമെന്നും വൈക്കം ആരോപിച്ചു. 
 
കേരള കോൺഗ്രസിൽ നിന്നും രാജിവെച്ച് പൂഞ്ഞാറിൽ സ്വതന്ത്രനായി മത്സരിക്കുന്ന പി സി ജോർജ്ജ് ജയിക്കുമെന്നാണ് പ്രവചനം. 78.55 ആണ് പൂഞ്ഞാറിലെ പോളിംഗ് ശതമാനം. കഴിഞ്ഞ തവണത്തേക്കാൾ പോളിംഗ് വർധിച്ചു എന്നത് തന്നെ പ്രതീക്ഷ നൽകുന്ന കാര്യമാണ്. വിജയിക്കുമെന്നും പോളിങ്‌ ശതമാനം ഉയര്‍ന്നതു ശുഭപ്രതീക്ഷയാണു നല്‍കുന്നതെന്നും പി സി ജോര്‍ജ്‌ പറഞ്ഞു. 
 
അതേസമയം, തുടർച്ചയായി പത്രണ്ട് തവണ പാലായിൽ മത്സരിച്ച് ജയിച്ച കെ എം മാണിക്ക് മണ്ഡലം നഷ്ട്പ്പെടുമെന്നാണ് എക്സിറ്റ് പോൾ ഫലം പറയുന്നത്. ബാർ കോഴക്കേസിനെ തുടർന്ന് മാണി മന്ത്രിസ്ഥാനം രാജിവെച്ചതിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. പാലായിലെ ജനങ്ങൾ തന്നെ കൈവിടില്ലെന്ന പ്രതീക്ഷ തനിയ്ക്കുണ്ടെന്ന് മാണി വ്യക്തമാക്കിയിരുന്നു.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

മാരകമായ ബാക്ടീരിയ അണുബാധ സാധ്യതയുള്ളതിനാല്‍ കുട്ടികള്‍ക്കുള്ള ജനപ്രിയ ചുമ മരുന്ന് പിന്‍വലിച്ചു

'ഈ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നു' എന്ന അലേര്‍ട്ട് ഇല്ലാതെ ആന്‍ഡ്രോയിഡില്‍ കോളുകള്‍ എങ്ങനെ റെക്കോര്‍ഡ് ചെയ്യാം

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തിങ്കളാഴ്ച രാവിലെ 8ന് ആരംഭിക്കും; 14 ടേബിളുകളിലായി 19 റൗണ്ടുകളില്‍ വോട്ടെണ്ണല്‍ നടക്കും

ലൈംഗികാതിക്രമം നടത്തിയ സവാദിന് ആദ്യം പൂമാല നൽകി, ഇനി പാലഭിഷേകം നൽകും; തനിക്ക് നീതി കിട്ടിയിട്ടില്ലെന്ന് നന്ദിത

വടക്ക് കിഴക്കന്‍ രാജസ്ഥാനു മുകളില്‍ ചക്രവാതചുഴി; നാളെ മുതല്‍ സംസ്ഥാനത്ത് പരക്കെ മഴ

അടുത്ത ലേഖനം
Show comments