അറിയിപ്പ്: പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നു

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വരും മണിക്കൂറുകളില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്

രേണുക വേണു
വെള്ളി, 25 ഒക്‌ടോബര്‍ 2024 (14:28 IST)
Peppara Dam

പേപ്പാറ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്ന സാഹചര്യമുള്ളതിനാല്‍ ഒന്നു മുതല്‍ നാല് വരെയുള്ള ഷട്ടറുകള്‍ ഓരോന്നും 10 സെന്റിമീറ്റര്‍ വീതം (ആകെ 40 cm) ഇന്ന് (ഒക്ടോബര്‍ -25) രാത്രി 8:00 മണിക്ക് ഉയര്‍ത്തുമെന്നും ഡാമിന്റെ പരിസര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും തിരുവനന്തപുരം ജില്ലാ കളക്ടര്‍ അറിയിച്ചു. 
 
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വരും മണിക്കൂറുകളില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് ഈ ജില്ലകളില്‍ പ്രതീക്ഷിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

റഷ്യക്കാരിയിൽ നിന്നും ലൈംഗികരോഗം പകർന്നു, ഭാര്യ അറിയാതെ ചികിത്സ, എപ്സ്റ്റീൻ ഫയലിലെ വിവരങ്ങൾ നിഷേധിച്ച് ബിൽഗേറ്റ്സ്

മനുഷ്യന്മാർ ബുദ്ധിമുട്ടിക്കുന്നു, ദയയില്ലാതെ പണിയെടുപ്പിക്കുന്നു, സ്വന്തമായി സോഷ്യൽ മീഡിയ തുടങ്ങി AI ബോട്ടുകൾ, ടെക് ലോകത്ത് ആശങ്ക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

എല്ലാം കാണുക

ഏറ്റവും പുതിയത്

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ജൂണ്‍ 16 ഒരിക്കലും മറക്കില്ല: ഗാല്‍വാനില്‍ സംഭവിച്ചതിനെ കുറിച്ച് മുന്‍ കരസേനാ മേധാവി നരവാനെ

Rahul Mamkootathil: പാലക്കാട് സീറ്റില്‍ മത്സരിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍; കോണ്‍ഗ്രസിന്റെ മൗനാനുവാദം

CJ Roy Death: റോയിയുടെ മുറിയില്‍ മറ്റാരെങ്കിലും അതിക്രമിച്ചു കയറിയോ? ഡയറി ആത്മഹത്യക്കുറിപ്പായി പരിഗണിക്കില്ല

ഇന്ത്യ അമേരിക്ക വ്യാപാര കരാര്‍ സ്ഥിരീകരിച്ച് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയല്‍

പ്രവാസികള്‍ക്ക് വേണ്ടി മാത്രം സംസ്ഥാനത്ത് പോലീസ് സ്റ്റേഷന്‍ വരുന്നു; സംസ്ഥാനമെമ്പാടുമുള്ള കേസുകള്‍ അന്വേഷിക്കും

അടുത്ത ലേഖനം
Show comments