പേരാവൂര്‍ മണ്ഡലം നിലനിര്‍ത്താന്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി സണ്ണി ജോസഫ്

തികഞ്ഞ ആത്മവിശ്വാസത്തിലാണ് പേരാവൂരിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ സണ്ണി ജോസഫ്

Webdunia
ശനി, 7 മെയ് 2016 (10:52 IST)
കനത്ത പോരാട്ടം നടക്കുന്ന മണ്ഡലമാണ് കണ്ണൂരിലെ പേരാവൂര്‍. തികഞ്ഞ ആത്മവിശ്വാസത്തിലാണ് പേരാവൂരിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ സണ്ണി ജോസഫ്. മണ്ഡലത്തില്‍ പര്യടനം നടത്തുന്ന സ്ഥാനാര്‍ത്ഥി വോട്ടര്‍മാരെ ഓര്‍മ്മിപ്പിക്കുന്ന ഒരേ ഒരു കാര്യം ചിഹ്നം മാറ്റി വോട്ട് ചെയ്യരുതെന്നും അപരന്മാരെ സൂക്ഷിക്കണമെന്നും മാത്രമാണ്‍. 
 
എന്നാല്‍, വളരെയേറെ ആത്മവിശ്വാസത്തിലാണ് ഇടതു പക്ഷവും മണ്ഡലത്തില്‍ പ്രചാരണം നടത്തുന്നത്. രണ്ട് തവണ ഇടതിനൊപ്പം നിന്ന പാരമ്പര്യമുള്ള മണ്ഡലത്തില്‍ തങ്ങള്‍ നടത്തിയ വികസന കാര്യങ്ങള്‍ എടുത്തുകാട്ടിയാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ബിനോയ് കുര്യന്‍ വോട്ടഭ്യര്‍ത്ഥിക്കുന്നത്. 
 
ബി ഡി ജെ എസിന്റെ കരുത്തു തെളിയിക്കാനുള്ള തീവ്ര ശ്രമത്തിലാണ് എന്‍ ഡി എ സ്ഥാനാര്‍ത്ഥി പൈലിവാത്യാട്ട്.
താന്‍ പഞ്ചായത്ത് പ്രസിഡണ്ടെന്ന നിലക്ക് ചെയ്ത പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പൈലിവാത്യാട്ട് വോട്ട് ചോദിക്കുന്നത്. കോണ്‍ഗ്രസ് വിട്ട് ബി ഡി ജെ എസില്‍ എത്തിയ പൈലിവാത്യാട്ടിന് കരുത്ത് തെളിയിക്കാനുള്ള ഒരു വേദികൂടിയാണ് ഈ തെരഞ്ഞെടുപ്പ്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്പാര്‍ക്ക് ഡാറ്റാ ചോര്‍ച്ച ലംഘന കേസില്‍ കോടതി തിങ്കളാഴ്ച അന്തിമ വിധി പറയും

ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയുടെ വയറ്റില്‍ തുണി; ആശുപത്രിക്കെതിരെ പരാതി

സിപിഎമ്മുമായി ഇടഞ്ഞ് ജി സുധാകരന്‍; ആലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും

അസമില്‍ സുഖോയ് എസ് യു-30 വിമാനം തകര്‍ന്നുവീണ് രണ്ട് വ്യോമസേന പൈലറ്റുമാര്‍ മരിച്ചു

ജസ്ലിയയുടെ അപകട മരണക്കേസില്‍ കുറ്റാരോപിതനായ ഡോക്ടറുടെ പിതാവ് അറസ്റ്റില്‍

അടുത്ത ലേഖനം
Show comments