ആര്‍ത്തലച്ച് മഴ; തൃശൂര്‍ പെരിങ്ങള്‍ക്കുത്ത് ഡാം തുറക്കുന്നു, ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരും

Webdunia
വെള്ളി, 16 ജൂലൈ 2021 (08:48 IST)
തൃശൂരില്‍ രാവിലെ മുതല്‍ അതിശക്തമായ മഴ. കാലവര്‍ഷം ശക്തമായതോടെ ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു. പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ ഷട്ടറുകള്‍ തുറക്കുന്നു. ഇന്ന് രാവിലെ 11 മണി മുതല്‍ ഡാമിന്റെ ഒരു ഷട്ടര്‍ തുറന്ന് 200 ക്യുമെക്‌സ് ജലം പുറത്തേക്ക് ഒഴുക്കിവിടും. ചാലക്കുടി പുഴയിലേക്കാണ് വെള്ളം ഒഴുക്കിവിടുക. പുഴയിലെ ജലനിരപ്പ് ഉയരുമെന്നതിനാല്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് തൃശൂര്‍ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമായി തുടരുകയാണ്. കൂടാതെ തൂണക്കടവ് ഡാമില്‍ നിന്നും ഷട്ടറുകള്‍ തുറന്ന് അധികജലം തുറന്നുവിട്ടതോടെയാണ് പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് അതിവേഗം ഉയര്‍ന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേലിലെ സ്റ്റീല്‍ കോംപ്ലക്‌സ് ആക്രമിച്ച് ഇറാന്‍; പ്രതികാര നടപടി

ഹോർമുസും ഖാർഗും പിടിക്കാനായി ശ്രമമോ?, ആഴ്ചകൾ നീളുന്ന ഓപ്പറേഷൻ യുഎസ് പദ്ധതി അണിയറയിൽ

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്: വിജയ് രണ്ട് മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കും, സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ടിവികെ

ട്രംപിനെതിരെ ലക്ഷങ്ങൾ തെരുവിൽ, അമേരിക്കയെ പിടിച്ചുകുലുക്കി 'നോ കിങ്സ്' പ്രക്ഷോഭം

പശ്ചിമേഷ്യൻ സംഘർഷം: സൗദി കിരീടാവകാശിയുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ഊർജ്ജ കേന്ദ്രങ്ങൾക്കെതിരായ ആക്രമണത്തെ അപലപിച്ചു

അടുത്ത ലേഖനം
Show comments