Webdunia - Bharat's app for daily news and videos

Install App

കരുതിക്കൂട്ടി ഓട്ടോയിൽ വിളിച്ചുകയറ്റി തീയിട്ടു, പിന്നാലെ പൊട്ടിത്തെറി, ഞെട്ടിത്തരിച്ച് നാട്

Webdunia
വ്യാഴം, 5 മെയ് 2022 (16:56 IST)
മലപ്പുറം പെരിന്തൽമണ്ണയിൽ ഗുഡ്‌സ് ഓട്ടോ പൊട്ടിത്തെറിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ ദുരൂഹത. ഭാര്യയേയും മക്കളേയും വിളിച്ചുവരുത്തി ഓട്ടോയിൽ പൂട്ടിയിട്ട ശേഷം ഭർത്താവ് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
 
സംഭവത്തിന് പിന്നാലെ ഭർത്താവ് മാമ്പുഴ മുഹമ്മദ് കിണറ്റിൽ ചാടി ആ‌ത്മഹത്യ ചെയ്‌തിരുന്നു.പാണ്ടിക്കാട്-പെരിന്തല്‍മണ്ണ റോഡിലുള്ള കൊണ്ടിപ്പറമ്പിലാണ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. ഓട്ടോയിൽ സ്ഫോടനവസ്‌തുക്കൾ ഉണ്ടായിരുന്നതായാണ് സൂചന.
 
40 മിനിറ്റിലേറെ സമയമെടുത്താണ് ആളിപ്പടര്‍ന്ന തീ അണയ്ക്കാന്‍ നാട്ടുകാര്‍ക്ക് സാധിച്ചത്. അപ്പോഴേക്കും മുഹമ്മദിന്റെ ഭാര്യ ജാസ്മിന്‍ മകള്‍ 11 വയസുകാരി ഫാത്തിമത്ത് സഫയും മരിച്ചിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് മറ്റൊരു മകള്‍ അഞ്ചു വയസുകാരി ഷിഫാനയെ ആശുപത്രിയിലേക്ക് മാറ്റി. കുടുംബവഴക്കിനെ തുടർന്നാണ് ദാരുണസംഭവമെന്നാണ് വിവരം.
 
മുഹമ്മദ് കൃത്യം നടത്തിയ ശേഷം കിണറ്റില്‍ ചാടി ജീവനൊടുക്കിയതാണോ അതോ സ്വന്തം ദേഹത്തേക്ക് തീപടര്‍ന്നപ്പോള്‍ കിണറ്റിലേക്ക് ചാടിയതാണോ എന്ന് വ്യക്തമല്ല. അതേസമയം സ്ഫോടകവസ്‌തുക്കൾ ഓട്ടോയിൽ ഉണ്ടായിരുന്നതിനാൽ തീ അണയ്ക്കുന്നതിന് താമസം നേരിട്ടതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments