Webdunia - Bharat's app for daily news and videos

Install App

ജിഷയുടെ കൊലപാതകം: ബന്ധുവായ യുവാവ് ജിഷയെ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നതായി പിതാവിന്റെ മൊഴി

ജിഷ കൊലക്കേസിൽ വഴിത്തിരിവുണ്ടാക്കാൻ സാധ്യതയുള്ള പുതിയ ഫൊറൻസിക് നിഗമനങ്ങൾ പൊലീസിനു ലഭിച്ചു

Webdunia
ശനി, 14 മെയ് 2016 (10:58 IST)
ജിഷ കൊലക്കേസിൽ വഴിത്തിരിവുണ്ടാക്കാൻ സാധ്യതയുള്ള പുതിയ ഫൊറൻസിക് നിഗമനങ്ങൾ പൊലീസിനു ലഭിച്ചു. മുഖത്തും മറ്റും കണ്ട ആഴം കുറഞ്ഞ കത്തിപ്പാടുകളും പോറലുകളും കൊലയാളിയുടെ ആക്രമണത്തെ ജിഷ കൈകൾ കൊണ്ടു പ്രതിരോധിക്കാൻ ശ്രമിച്ചതിന്റെ സൂചനയാണെന്ന അനുമാനത്തിലാണ് പൊലീസ്. എന്നാൽ മുഖത്തും മറ്റും കണ്ട ആഴം കുറഞ്ഞ കത്തിപ്പാടുകളും പോറലുകളും കൊലയാളിയുടെ ആക്രമണത്തെ ജിഷ കൈകൾ കൊണ്ടു പ്രതിരോധിക്കാൻ ശ്രമിച്ചതിന്റെ സൂചനയാണെന്ന് അനുമാനിക്കുന്നു.
 
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജിഷയുടെ പിതാവ് പാപ്പുവിന്റെ മൊഴികൾ ഇന്നലെ അന്വേഷണ സംഘം രേഖപ്പെടുത്തി. മുൻപൊരിക്കൽ ജിഷയെ ആക്രമിച്ച യുവാവിന്റെ വിവരങ്ങൾ ജിഷയുടെ പിതാവ് പാപ്പു പൊലീസിനു കൈമാറി. ബന്ധുവായ ഒരു യുവാവ് ജിഷയെ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നതായി പാപ്പു മൊഴി നല്‍കി. മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇയാള്‍ക്കുവേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. 
 
ജിഷ കൊലചെയ്യപ്പെട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതിയെക്കുറിച്ചുള്ള കൃത്യമായ വിവരം പൊലീസിന് ലഭിച്ചിട്ടില്ല. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചെന്ന് അന്വേഷണ സംഘം പറയുമ്പോഴും കസ്റ്റഡിയിലുള്ള അയല്‍വാസിയേയും ജിഷയുടെ ചില ബന്ധുക്കളേയും ചോദ്യം ചെയ്യുന്നത് ഇപ്പോഴും തുടരുകയാണ്.  ജിഷയുടെ വീടിന് സമീപത്തു നിന്നും കണ്ടെത്തിയ പ്രതിയുടേതെന്ന് സംശയിക്കുന്ന ചെരുപ്പുകള്‍ പൊലീസ് ജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. ചെരുപ്പിന്റെ ഉടമസ്ഥനെക്കുറിച്ചുള്ള സൂചന ലഭിക്കുന്നതിന് വേണ്ടിയാണിത്. ജിഷയ്ക്കു വളരെ അടുപ്പമുള്ള ഒരാളാണു കൊലയാളിയെന്ന കാര്യത്തിൽ ഫൊറൻസിക് വിദഗ്ധർ എല്ലാവരും യോജിക്കുന്നുണ്ട്. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

മാരകമായ ബാക്ടീരിയ അണുബാധ സാധ്യതയുള്ളതിനാല്‍ കുട്ടികള്‍ക്കുള്ള ജനപ്രിയ ചുമ മരുന്ന് പിന്‍വലിച്ചു

'ഈ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നു' എന്ന അലേര്‍ട്ട് ഇല്ലാതെ ആന്‍ഡ്രോയിഡില്‍ കോളുകള്‍ എങ്ങനെ റെക്കോര്‍ഡ് ചെയ്യാം

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തിങ്കളാഴ്ച രാവിലെ 8ന് ആരംഭിക്കും; 14 ടേബിളുകളിലായി 19 റൗണ്ടുകളില്‍ വോട്ടെണ്ണല്‍ നടക്കും

ലൈംഗികാതിക്രമം നടത്തിയ സവാദിന് ആദ്യം പൂമാല നൽകി, ഇനി പാലഭിഷേകം നൽകും; തനിക്ക് നീതി കിട്ടിയിട്ടില്ലെന്ന് നന്ദിത

വടക്ക് കിഴക്കന്‍ രാജസ്ഥാനു മുകളില്‍ ചക്രവാതചുഴി; നാളെ മുതല്‍ സംസ്ഥാനത്ത് പരക്കെ മഴ

അടുത്ത ലേഖനം
Show comments