Webdunia - Bharat's app for daily news and videos

Install App

പെരുമ്പാവൂരിലെ ഭായിമാരെ പറ്റിച്ച് മിടുക്കന്മാരാകാനും മലയാളികള്‍; 500നു പകരം 400, 1000ത്തിനു പകരം 800

പെരുമ്പാവൂരിലെ ഭായിമാരെ പറ്റിച്ച് മിടുക്കന്മാരാകാനും മലയാളികള്‍

Webdunia
വ്യാഴം, 10 നവം‌ബര്‍ 2016 (09:28 IST)
രാജ്യത്ത് 500, 1000 നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നുണ്ടായ അടിയന്തരസാഹചര്യത്തില്‍ കേരളത്തില്‍ പണിക്കെത്തിയ അന്യസംസ്ഥാന തൊഴിലാളികളെ പിഴിയാനും ചിലര്‍ സമയം കണ്ടെത്തി. 500, 1000 രൂപയുടെ നോട്ടുകളാക്കി വേതനം സൂക്ഷിച്ചിരുന്നവര്‍ക്ക് പെട്ടെന്ന് ഉണ്ടായ സാഹചര്യം തിരിച്ചടിയായി. 
 
എന്നാല്‍, നോട്ടുകള്‍ ചില്ലറയാക്കി സഹായിക്കാന്‍ ചിലരെത്തി. എന്നാല്‍, അന്യസംസ്ഥാന തൊഴിലാളികള്‍ ഏറ്റവും അധിമുള്ള പെരുമ്പാവൂരില്‍ ഭായിമാരെ പറ്റിക്കാനും ചിലരുണ്ടായി. 1000 രൂപയുടെ നോട്ടിന് പകരമായി 800 രൂപയും 500 രൂപയുടെ നോട്ടിന് പകരമായി 400 രൂപയുമാണ് നല്കിയത്. എന്നാല്‍, വേറെ വഴിയില്ലാത്തതിനാല്‍ മിക്ക അന്യസംസ്ഥാന തൊഴിലാളികള്‍ക്കും ഈ സഹായം തേടേണ്ടി വന്നു.
 
നോട്ടുകള്‍ പിന്‍വലിക്കുന്ന കാര്യം മിക്കവരും അറിഞ്ഞിരുന്നില്ല. ബുധനാഴ്ച രാവിലെ ജോലിക്ക് പോകുന്നതിനു മുമ്പായി ഭക്ഷണം കഴിക്കുന്നതിന് ഹോട്ടലുകളില്‍ കയറിയപ്പോഴാണ് പലരും വിവരം അറിഞ്ഞത്.

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

മതവിദ്വേഷ പരാമര്‍ശം: പിസി ജോര്‍ജ് കോടതിയില്‍ കീഴടങ്ങി

കേരളത്തിലെ സ്ത്രീകള്‍ക്ക് രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ കയറാന്‍ സംവരണം വേണ്ടി വരുന്നത് നാണക്കേട്: മെഹുവ മൊയിത്ര

മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ഉയര്‍ന്ന അളവില്‍ ഓക്‌സിജന്‍ നല്‍കുന്നു

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി ദമ്പതികളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്; ഹര്‍ത്താല്‍ ആരംഭിച്ചു

ഭക്ഷണം വൈകിയതില്‍ കലിപ്പ്; ഹോട്ടലിലെ ചില്ലു ഗ്ലാസുകള്‍ തകര്‍ത്ത് പള്‍സര്‍ സുനി

അടുത്ത ലേഖനം
Show comments