Webdunia - Bharat's app for daily news and videos

Install App

തീർത്ഥാടകർക്ക് ഈ സൗകര്യങ്ങൾ ഒക്കെ ധാരാളം, പ്രശ്‌നം രാഷ്‌ട്രീയം കളിക്കുന്നവർക്ക് മാത്രം!

തീർത്ഥാടകർക്ക് ഈ സൗകര്യങ്ങൾ ഒക്കെ ധാരാളം, പ്രശ്‌നം രാഷ്‌ട്രീയം കളിക്കുന്നവർക്ക് മാത്രം!

Webdunia
ബുധന്‍, 21 നവം‌ബര്‍ 2018 (15:53 IST)
ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് നടക്കുന്ന ചില നാടകീയ സംഭവങ്ങൾക്ക് കേരളം ഇന്ന് ദൃക്‌സാക്ഷിയായിക്കൊണ്ടിരിക്കുകയാണ്. നിലപാടുകൾ മാറ്റിക്കൊണ്ട് രാഷ്‌ട്രീയം മാത്രം ലക്ഷ്യം വെച്ച് വിശ്വാസികളെ മുതലെടുക്കുന്ന ചിലരും കോടതി വിധി നടപ്പിലാക്കാൻ പെടാപ്പാടുപെടുന്ന കേരള സർക്കാരുമാണ് ഇപ്പോഴത്തെ ല്ലാവരുടേയും ചർച്ചാ വിഷയം.
 
വോട്ട് രാഷ്‌ട്രീയം മാത്രമാണ് ശബരിമല പരിസരപ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്ന സമരക്കാരുടെ ലക്ഷ്യമെന്ന് പറയാതെ തന്നെ അവർ പലവട്ടം പറഞ്ഞിരിക്കുന്നു. ചില വിശ്വാസികൾ അവരുടെ കെണിയിൽ അകപ്പെട്ടുപോകുകയും ചെയ്‌തു. എന്നാൽ സർക്കാരിനെ എതിർക്കാൻ പ്രതിപക്ഷത്തിരിക്കുന്നവർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന വിഷയമാണ് ശബരിമലയിടെ അടിസ്ഥാന സൗകര്യങ്ങൾ.
 
കഴിഞ്ഞ ദിവസങ്ങളിലായി ശബരിമലയിലെ ചർച്ചാ വിഷയവും ഇതുതന്നെയാണ്. കേന്ദ്രമന്ത്രി കണ്ണന്താനം സൗകര്യങ്ങളെപ്പറ്റി കുറ്റംപറയുകയും തുടർന്ന് അതേ ചോദ്യങ്ങൾ ആവർത്തിച്ച് ഭക്തരുടെ അടുത്തെത്തിയപ്പോൾ സൗകര്യൺഗളെല്ലാം തന്നെ ഉണ്ടെന്നും പറഞ്ഞ വീഡിയോ ഇതിനകം തന്നെ സോഷ്യൻ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.
 
എത്രകിട്ടിയാലും പഠിക്കാത്ത ചിലരുണ്ട്. അക്കൂട്ടത്തിൽപ്പെടുത്താൻ പറ്റിയതാണ് സൗകര്യങ്ങളുടെ പേര് പറഞ്ഞ് പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നവരെ. പ്രളയത്തിൽ വൻ നാശനഷ്‌ടം സംഭവിച്ചെങ്കിലും അതെല്ലാം പുതുക്കിപ്പണിത് ഇനിയും കൂടുതൽ സൗകര്യങ്ങൾ ഉൾപ്പെടുത്താനാന് സർക്കാറിന്റെ ശ്രമം.
 
അപ്പോഴാണ് 'ഭക്തരുടെ ഭാഗത്തുനിന്ന്' എന്നുപറഞ്ഞുകൊണ്ട് രാഷ്‌ട്രീയം കളിക്കാൻ ചിലർ മുന്നിട്ടിറങ്ങുന്നത്. ഭക്തരെ കൈയിലെടുത്ത് വോട്ട് ലക്ഷ്യം വയ്‌ക്കുന്ന രാഷ്‌ട്രീയത്തിൽ ഇനി അവർ വീഴില്ല. കാരണം അവർ മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു ശബരിമലയിൽ നടന്നതും നടന്നുകൊണ്ടിരിക്കുന്നതും എന്താണ് എന്നുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments