ശബരിമലയിൽ ഏതെങ്കിലും യുവതി കയറിയാൽ ആത്മാഹൂതി ചെയ്യുമെന്ന് പറഞ്ഞവർ എവിടെപ്പോയി: മുഖ്യമന്ത്രി

Webdunia
വെള്ളി, 4 ജനുവരി 2019 (19:44 IST)
തിരുവനതപുരം: ശബരിമലയിൽ സ്ത്രീകളെ നൂലിൽ കെട്ടിയിറക്കിയതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏതെങ്കിലും ഒരു  സ്ത്രീ ശബരിമലയിൽ കയറിയാൽ ആത്മാഹൂതി ചെയ്യുമെന്ന് പറഞ്ഞവർ ഇപ്പോൾ എവിടെപ്പോയി എന്നും മുഖ്യമന്ത്രി ചോദിച്ചു.  
 
ഭക്തരുള്ള വഴിയിലൂടെയാണ് സ്ത്രീകൾ ശബരിമലയിലെത്തിയത്. മറ്റുഭക്തരോടൊപ്പം തന്നെയാണ് ദർശനം നടത്തിയത്. ഒരു ഭക്തൻ പോലും അവരെ തടയുകയോ അക്രമിക്കുകയോ ചെയ്തില്ല. മറ്റു ഭക്തർ സഹായം ചെയ്തു നൽകിയെന്നാണ് സ്ത്രീകൾ പറഞ്ഞത്. ശബരിമലയിൽ സ്ത്രീകൾ കയറുന്നത് ഒരു മഹാ അപരാദമായി ഭക്തർ കണ്ടിട്ടില്ല.
 
യുവതികൾ കയറിയ ശേഷം മണിക്കൂറുകളോളം പ്രതിഷേധമോ അക്രമങ്ങളോ ഉണ്ടായിരുന്നില്ല, ഹർത്താലിലുണ്ടായ അക്രമങ്ങൾ ആർ എസ് എസ് ആസൂത്രണം ചെയ്ത നടപ്പിലാക്കിയതാണ്. സഹിക്കാതെ വന്നപ്പോൾ ജനം തന്നെ അക്രമികളെ ആട്ടിയോടിക്കുന്നത് ഹർത്താലിൽ നമ്മൽ കണ്ടു. ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ പ്രധാനമന്ത്രിയെ കാണാന്‍ പോകുമെന്ന് പറഞ്ഞവര്‍ എന്തുകൊണ്ടാണ് അത് വേണ്ടെന്നുവച്ചത് എന്നും മുഖ്യമന്ത്രി ചോദിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്നാറില്‍ സ്‌കൈ ഡൈനിങ്ങിനിടെ 150 അടി ഉയരത്തില്‍ കുടുങ്ങി വിനോദസഞ്ചാരികള്‍; താഴെയിറക്കാന്‍ നടപടികള്‍ സ്വീകരിച്ചു

വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പാസോ സ്‌പോട്ട് ബുക്കിംഗ് പാസോ ഉള്ള ഭക്തരെ മാത്രം സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചാല്‍ മതി: ഹൈക്കോടതി

തദ്ദേശ തിരഞ്ഞെടുപ്പ്: പോസ്റ്ററുകളില്‍ അച്ചടി വിവരങ്ങളും കോപ്പികളുടെ എണ്ണവും രേഖപ്പെടുത്തണം

കുടിയേറ്റം അമേരിക്കയുടെ സാങ്കേതിക പുരോഗതിക്ക് തുരങ്കം വെച്ചു, മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം നിർത്തുന്നതായി ട്രംപ്

Rahul Mamkootathil: നാറിയവനെ താങ്ങരുത്, നാറും: രാഹുൽ വിഷയത്തിൽ കോൺഗ്രസിനുള്ളിൽ രണ്ടഭിപ്രായം

അടുത്ത ലേഖനം
Show comments