Pinarayi Vijayan: എല്ലാവരും കരുതിയിരുന്നത് മാര്‍ച്ച് 21 നാണ് പിണറായിയുടെ ജന്മദിനം എന്നാണ്, ആ രഹസ്യം വെളിപ്പെടുത്തിയത് പിണറായി തന്നെ (വീഡിയോ)

ഔദ്യോഗിക രേഖകളില്‍ മാര്‍ച്ച് 21 അല്ലേ ജന്മദിനമെന്നായി മാധ്യമപ്രവര്‍ത്തകര്‍

Webdunia
ബുധന്‍, 24 മെയ് 2023 (10:18 IST)
Pinarayi Vijayan: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് 78-ാം ജന്മദിനം ആഘോഷിക്കുകയാണ്. 2016 മേയ് 24 നാണ് തന്റെ ജന്മദിനം എന്നാണെന്ന് പിണറായി വെളിപ്പെടുത്തിയത്. 2016 ല്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയതിനു പിന്നാലെ എകെജി സെന്ററില്‍ പിണറായി വിജയന്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. എല്ലാവര്‍ക്കും മധുരം വിതരണം ചെയ്തായിരുന്നു വാര്‍ത്താസമ്മേളനത്തിന്റെ തുടക്കം. എല്‍ഡിഎഫ് അധികാരത്തിലെത്തിയതിന്റെ മധുരമാകുമെന്ന് മാധ്യമപ്രവര്‍ത്തകര്‍ കരുതി. എന്നാല്‍, സംഗതി അതല്ല. തന്റെ ജന്മദിനമാണിന്നെന്ന് പിണറായി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 
 
'മധുരം എന്ത് വകയാണെന്ന് പറയാന്‍ കഴിയോ ആര്‍ക്കെങ്കിലും? ഇന്നാണ് എന്റെ പിറന്നാള്‍. അത് ഇന്നേവരെ രഹസ്യമായി വച്ചതാണ്. പലരും എന്നോട് ചോദിച്ചിട്ടുണ്ട് എപ്പഴാണ് എന്നാണ് എന്റെ പിറന്നാള്‍ എന്ന്,' പിണറായി പറഞ്ഞു. 


ഔദ്യോഗിക രേഖകളില്‍ മാര്‍ച്ച് 21 അല്ലേ ജന്മദിനമെന്നായി മാധ്യമപ്രവര്‍ത്തകര്‍. അതിനുള്ള മറുപടിയും പിണറായി നല്‍കി. 'ഔദ്യോഗിക രേഖയനുസരിച്ച് 21-3-1944 (മാര്‍ച്ച് 21) ആണ് ജന്മദിനം. എന്നാല്‍ യഥാര്‍ഥത്തില്‍ 1120 ഇടവം പത്തിനാണ് പിറന്നാള്‍. അതായത് 1945 മേയ് 24 ന്,' പിണറായി വിജയന്‍ വ്യക്തമാക്കി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരെഞ്ഞെടുപ്പ് ഏറ്റവുമധികം സ്ഥാനാർത്ഥികൾ തിരുവനന്തപുരം പേട്ട വാർഡിൽ

ആദ്യ പാകിസ്ഥാൻ പ്രതിരോധസേന മേധാവിയാകാൻ അസിം മുനീർ, വിജ്ഞാപനത്തിൽ ഒപ്പിടാതെ പാക് പ്രധാനമന്ത്രി മുങ്ങി!

ശബരിമല സ്വര്‍ണ്ണക്കൊള്ള: എ പത്മകുമാറിന്റെ ജാമ്യ അപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും

Rahul Mamkootathil: രാഹുല്‍ മുങ്ങിയത് യുവനടിയുടെ കാറില്‍ തന്നെ; അന്വേഷണസംഘം ചോദ്യം ചെയ്യും

കടുവകളുടെ എണ്ണമെടുക്കാന്‍ പോയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ടെത്തി

അടുത്ത ലേഖനം
Show comments