Webdunia - Bharat's app for daily news and videos

Install App

സിപിഎം മന്ത്രിമാരുടെ പട്ടികയായി; എംഎം മണിയെ ഒഴിവാക്കി, ശ്രീരാമകൃഷ്ണൻ സ്പീക്കറാകും

പിണറായി വിജയന്‍ ഉള്‍പ്പെടെ 12 സിപിഎം മന്ത്രിമാരാണ് ഉണ്ടാകുക

Webdunia
ഞായര്‍, 22 മെയ് 2016 (13:41 IST)
പിണറായി വിജയൻ നയിക്കുന്ന ഇടത് മന്ത്രിസഭയിലെ സിപിഎം മന്ത്രി പട്ടികയായി. ഉടുമ്പന്‍ചോല എംഎല്‍എ എംഎം മണി ഒഴികെയുള്ള സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ മന്ത്രിമാരാകും. തിരുവനന്തപുരത്ത് ചേർന്ന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്. ഈ തീരുമാനത്തിന് നാളെ സംസ്ഥാന സമിതി ചേർന്ന് അംഗീകാരം നൽകും.

പിണറായി വിജയന്‍ ഉള്‍പ്പെടെ 12 സിപിഎം മന്ത്രിമാരാണ് ഉണ്ടാകുക.  ഇ.പി.ജയരാജൻ, കെ.കെ.ശൈലജ, എ.കെ.ബാലൻ, ടി.പി.രാമകൃഷ്ണൻ, ജെ.മേഴ്സിക്കുട്ടിയമ്മ, ജി.സുധാകരൻ, തോമസ് ഐസക്, എ.സി.മൊയ്തീൻ, കെ.ടി.ജലീൽ, സി.രവീന്ദ്രനാഥ്, കടകംപള്ളി സുരേന്ദ്രൻ എന്നിവരാണ് മന്ത്രിമാരാകുന്നത്. പൊന്നാനി എംഎൽഎ പി.ശ്രീരാമകൃഷ്ണനാണ് സ്പീക്കർ. മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.

സുരേഷ് കുറുപ്പ്, എംഎം മണി, എസ് ശർമ, എ പ്രദീപ് കുമാർ, എം സ്വരാജ്, അയിഷാ പോറ്റി, രാജു എബ്രഹാം എന്നിവരുടെ പേരുകളും മന്ത്രിസ്ഥാനത്തേക്ക് പറഞ്ഞുകേട്ടിരുന്നെങ്കിലും അന്തിമ പട്ടികയിൽ ഇവരെ ഒഴിവാക്കി. അതേസമയം, സിപിഐയുടെ നാലു മന്ത്രിമാരും പുതുമുഖങ്ങളായിരിക്കുമെന്നാണ് സൂചന. അതേസമയം, ആഭ്യന്തരം, വിജിലന്‍സ് എന്നീ വകുപ്പുകള്‍ പിണറായി തന്നെ കൈവശം വച്ചേക്കുമെന്നാണ് സൂചന. തോമസ് ഐസക് ധനകാര്യമന്ത്രിയായേക്കും. കെ.കെ.ശൈലജയ്ക്ക് ആരോഗ്യവും ഇ.പി.ജയരാജനു വ്യവസായവകുപ്പും ലഭിക്കുമെന്നാണ് സൂചന.

മുന്നണിക്ക് പുറത്തുനിന്ന് പിന്തുണ നല്‍കിയവരില്‍ വിജയിച്ച കേരള കോണ്‍ഗ്രസ്- ബി, സിഎംപി, ആര്‍എസ്പി- എല്‍ കക്ഷികള്‍ക്ക് മന്ത്രിസഭയില്‍ പങ്കാളിത്തം ഉണ്ടാവില്ല. മന്ത്രിസഭാ രൂപവത്കരണത്തിന്റെയും ഓരോ കക്ഷിയുടെയും വകുപ്പുകളുടെ കാര്യത്തില്‍ ധാരണയില്‍ എത്താന്‍ ഞായറാഴ്ച വൈകീട്ട് എല്‍ഡിഎഫ് സംസ്ഥാന സമിതി ചേരും. വൈകീട്ട് നാലിന് എല്‍ഡിഎഫ് ചേരുന്നതിനുമുമ്പ് മൂന്നിന്  സിപിഎം, സിപിഐ ഉഭയകക്ഷി ചര്‍ച്ചയും എകെജി സെന്ററില്‍ നടക്കും.

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

എ ഐ സമൂഹത്തെ തന്നെ പുതുക്കിപണിയുന്നു, ടെക്നോളജി ജോലിയില്ലാതാക്കിയില്ലെന്നാണ് ചരിത്രമെന്ന് മോദി

മനുഷ്യ-വന്യജീവി സംഘര്‍ഷം: പാമ്പ് കടിയേറ്റുള്ള മരണത്തിന് നാല് ലക്ഷം രൂപ സഹായം

വേനല്‍ച്ചൂട്: സൂര്യാഘാത സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് ജോലി സമയത്തില്‍ പുനക്രമീകരണം

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി വളരെ നല്ല വ്യക്തി ബന്ധമാണെന്ന് ഡൊണാള്‍ഡ് ട്രംപ്

2026ൽ തമിഴ്‌നാട് പിടിച്ചെടുക്കണം, പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തി വിജയ്

അടുത്ത ലേഖനം
Show comments