Webdunia - Bharat's app for daily news and videos

Install App

പിണറായി സര്‍ക്കാരിന്റെ മിന്നല്‍ നീക്കത്തില്‍ ഞെട്ടിയത് സംഘപരിവാര്‍ - പണികൊടുത്തത് ജെയ്‌റ്റ്‌ലിയുടെ സന്ദര്‍ശനത്തിന് പിന്നാലെ

പിണറായിയോടാ കളി, മിന്നല്‍ നീക്കത്തില്‍ ഞെട്ടിയത് സംഘപരിവാര്‍ - പണികൊടുത്തത് ജെയ്‌റ്റ്‌ലിയുടെ സന്ദര്‍ശനത്തിന് പിന്നാലെ

Webdunia
തിങ്കള്‍, 7 ഓഗസ്റ്റ് 2017 (15:23 IST)
കേരളത്തിലെ ക്രമസമാധാന നില തകര്‍ന്നെന്ന ബിജെപിയുടെ പ്രചാരണത്തിന് മറുപടിയുമായി സംസ്ഥാന സര്‍ക്കാരിന്‍റെ പത്രപരസ്യം. വികസനത്തിലും ക്രമസമാധാനപാലനത്തിലും കേരളം മുന്‍നിരയിലാണെന്ന പരസ്യമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രധാന ദേശീയ പത്രങ്ങളുടെ ഡൽഹി എഡിഷനുകളില്‍ നല്‍കിയത്.

രാഷ്ട്രീയ സംഘര്‍ഷങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ സംസ്ഥാനത്തെ ടൂറിസം, നിക്ഷേപ മേഖലകളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കകള്‍ കണക്കിലെടുത്താണു പരസ്യം നൽകിയിരിക്കുന്നത്. രാഷ്‌ട്രീയ നേട്ടത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിച്ചതിന്റെ പിറ്റേ ദിവസമാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ബിജെപിക്ക് ഫുള്‍ പേജ് പരസ്യത്തിലൂടെ മറുപടി നല്‍കിയത്.

ഇന്ത്യന്‍ എക്സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ ടൈംസ് ഉള്‍പ്പടെയുള്ള പ്രധാനപ്പെട്ട പത്രങ്ങളുടെ ഡല്‍ഹി എഡിഷനുകളിലാണ് പരസ്യം. കേരളം ഒന്നാം നമ്പർ സംസ്ഥാനമാകുന്നത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രവും പ്രതികരണവും സഹിതമാണു പരസ്യം.

ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷണം, വീടില്ലാത്തവർക്ക് വീട്, ക്രമസമാധാന പാലനത്തിലെ മികവ്, മതസൗഹാർദ്ദം എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരസ്യം. കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് എന്ത് കൊണ്ട് മുന്നിട്ടു നിൽക്കുന്നു എന്ന് രേഖകൾ സഹിതമാണ് പരസ്യത്തിൽ വിശദീകരിച്ചിരിക്കുന്നത്.

2017ലെ ഏഡിബി റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ഏറ്റവും പുരോഗതിയുള്ള നഗരങ്ങളുടെ പട്ടികയില്‍ ഡല്‍ഹിയെ പിന്തള്ളി കൊച്ചി ഒന്നാമതെത്തിയെന്നും നല്‍കിയിട്ടുണ്ട്.ഒപ്പം ആത്മീയ നേതാവ് ശ്രീം എം ജസ്‌റ്റീസ് കെടി തോമസ്, നടൻ കമൽ ഹാസൻ എന്നിവർ കേരളത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളും പരസ്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിക്ഷേപകരെയും വിനോദസഞ്ചാരികളെയും സ്വാഗതം ചെയ്താണു പരസ്യം അവസാനിക്കുന്നത്.

അതേസമയം, നിക്ഷേപകരെ സംസ്ഥാനത്തേക്ക് ആകർഷിക്കാനാണ് പത്ര പരസ്യമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിശദീകരണം.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments